Tuesday, January 25, 2011

കേരളം പഠിക്കേണ്ട പാഠം!


"മുറ്റത്തെ മുല്ലക്കു" മണമില്ല അങ്ങനെയൊരു പഴന്‍ചൊല്ലുണ്ട് മലയാളത്തില്‍.ഏതാണ്ട് അങ്ങനെ തന്നെയാണു മലയാളികളുടെ സ്വഭാവവും.ഈ സ്വഭാവം കൊണ്ടാണു മലയാളി ഇന്നും ഗുണം പിടിക്കാത്തതും എനിക്കു കിട്ടാത്തത് അവനും വേണ്ട എന്ന ഒരു മനോഭാവം.അവസാനം അവനുമില്ല ഇവനുമില്ല പുറമെയുള്ളവര്‍ കൊണ്ടു പോവും .ഏതു രംഗത്താണെങ്കിലും മലയാളിയുടെ ഒരു സ്വഭാവമാണിത് ഒരുത്തന്‍ അനുകൂലിക്കുമ്പോള്‍ നല്ലതാണോ ചീത്തയാണൊ എന്നൊന്നു ചിന്തിക്കുക പോലും ചെയ്യാതെ മറ്റവന്‍ എതിര്‍ക്കും.അവസാനമതു മറ്റു സംസ്ഥനക്കാരു കൊണ്ടുപോയിട്ടുള്ളതാണു ചരിത്രം.അതു വാണിജ്യരംഗമാവട്ടെ കലാരംഗമാവട്ടെ കായിക രംഗമാവട്ടെ ഏതുമാവട്ടെ ഇതാണവസ്ഥ.ഒരുമയുണ്ടെങ്കില്‍ ഉലക്കന്മേലും കിടക്കാന്‍ ഇവിടെ ഒരുമയില്ലത്തതു കൊണ്ട് ഉലക്ക നമ്മുടെയൊക്കെ മേലാണു വന്നു കിടക്കുന്നതും എന്നാലും പഠിക്കില്ല.

2008ല്‍ കേരളത്തിന്റെ റസൂല്‍ പൂകുട്ടി ഓസ്കാറെന്ന ലോക അവാര്‍ഡ് നേടി മലയാളത്തിന്റെ
സാന്നിധ്യം ലോകമെമ്പാടും അറിയിച്ചപ്പോള്‍ മലയാളത്തിന്റെ അതിരുകള്‍
പലതും കവച്ചു
വെക്കുകയായിരുന്നു.അസാധ്യമെന്നു കരുതുന്ന പലതും മലയാളികള്‍ക്കും
നേടാന്‍ കഴിയും എന്നു
റസൂല്‍ പൂക്കുട്ടി നമുക്കു കാണിച്ചു തന്നു.ലോകത്തിന്റെ ഏതു മുക്കിലും മൂല
യിലുമുള്ള മലയാളിയും തന്റെ രംഗത്ത് വെന്നികൊടി പാറിക്കുമ്പോഴും കേരളമെന്ന നാടിനു തന്റെ അംഗീകാരങ്ങള്‍ സമര്‍പ്പിക്കാതിരുന്നിട്ടില്ല അവരെന്നും മലയാളിയായതില്‍ അഭിമാനിക്കു
ന്നവരാണ്.അവരെ വളര്‍ത്തിയതോ പ്രോത്സാഹനങ്ങള്‍ നല്കിയതു പോലും മലയാളിയാവില്ല,എന്നിട്ടും റസൂലിനെ പോലുള്ളവര്‍ അംഗീകാരങ്ങള്‍
എന്റെ ജന്മനാടിനു സമര്‍പ്പിക്കുന്നുവെന്നാ
ണവര്‍ പറഞ്ഞത്.
വെള്ളവും വളവുമിട്ടു വളര്‍ത്തിയത് അന്യ സംസ്ഥാനമായിട്ടു പോലും അവരൊക്കെ കേരളത്തെ സ്നേഹിച്ചു,സിനിമകാണാന്‍ മാത്രമുള്ളതല്ല കേള്‍ക്കാന്‍ കൂടിയുള്ളതാണെന്നും അതിലെ പശ്ചാത്തല സംഗീത്തിനു നമ്മെ ആസ്വധിപ്പിക്കുന്നതില്‍ എത്രയേറെ പങ്കുണ്ടെന്നത് നാം ചിന്തിക്കാന്‍ തുടങ്ങിയത് റസൂലിനു അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ്.ഓസ്കാര്‍ നേടി വന്ന റസൂലിനെ പൂവിട്ടു മൂടാന്‍ മത്സരിക്കുകയായിരുന്നു പാര്‍ട്ടിക്കാരും സംഘടനകളും.എന്തൊക്കെയോ ലക്ഷ്യമിട്ടൊരുക്കിയ ആ സ്വീകരണത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.അതേ വര്‍ഷം പഴശ്ശിരാജക്കു വേണ്ടി ജന്മനാട്ടില്‍ ആദ്യമായൊരു സിനിമക്കു വേണ്ടി സഹകരിച്ചിട്ടും അതിന്റെ അവാര്‍ഡ് നിര്‍ണയ വേളയില്‍ പരസ്യമായി അവഗണിച്ചു റസൂല്‍ പൂകുട്ടിയെ,അതേ വര്‍ഷം അതേ സിനിമയിലൂടെ തന്റെ ശബ്ദ്ധ മിശ്രണത്തിനു ദേശീയ അവാര്‍ഡ് നേടി മലയാളി ജുറികളുടെ ആസ്വാദനത്തെയും വിധിനിര്‍ണത്തെയും മധുരമായി ചോദ്യം ​ചെയ്തു പകരം വീട്ടി. ഈ അവാര്‍ഡ് നിര്‍ണയത്തിന്റെ പേരിലും അങ്ങികലെ കിട്ടിയതിന്റെ പേരില്‍ സന്തോഷിക്കുകയും കിട്ടാതെ പോയതിനു സങ്കടപെടുകയും എന്തു കൊണ്ട് കിട്ടി ,എന്തു കൊണ്ട് കിട്ടിയില്ല എന്നു കാര്യമായ ചര്‍ച്ച നടത്തേണ്ടതിനു പകരം പല പല കലഹങ്ങളാണിവിടെ അരങ്ങേറിയത്.

റസൂല്‍ പൂക്കുട്ടിയെന്ന മലയാളിയെ അംഗീകാരങ്ങള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും മറ്റു സംസ്ഥാനക്കാര്‍ മൂടുമ്പോഴും ഈ മലയാളപുത്രനെ പത്മശ്രീ അവാര്‍ഡ് പരിഗണനാ പട്ടികയിലേക്കു നോമിനേഷന്‍ കൊടുക്കാന്‍ മറന്നു പോയി മലയാളികള്‍.അന്യസംസ്ഥനക്കാരന്റെ സ്നേഹമോ കാരുണ്യമോ അവിടെയും റസൂലിനു പത്മശ്രീ നേടികൊടുത്തു ലജ്ജിപ്പിച്ചു മലയാളിയെ.ഇപ്പോഴിതാ മലയാളത്തിന്റെ കുടുമ്പനായകന്‍ ജയറാമും പത്മശ്രീ നേടിയിരിക്കുന്നു തമിഴ്നാടിന്റെ സ്നേഹാദരങ്ങളായ്.അതെ മലയാളികളായ ജയറാമിനെയും മമ്മൂട്ടിയേയും ജയചന്ദ്രനെയും ശുപാര്‍ശ ചെയ്തത് തമിഴരാണ്.തമിഴ് നടനെ കേരളത്തില്‍ ആധരിക്കാത്തതിന്റെ പേരില്‍ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു മലയാള പ്രമുഖ നടന്‍ ചോദിച്ചിരുന്നു മലയാളനടന്മാരെ എന്നെങ്കിലും തമിഴ്നാട് ആധരിച്ചിട്ടുണ്ടോ എന്ന് അതിനുള്ള മറുപടികൂടിയാണു ജയറാമിനു ലഭിച്ച ഈ പത്മശ്രീ.

Monday, January 24, 2011

മമ്മൂട്ടി ബ്ളോഗിയില്ലെങ്കിലെന്താ........?

മമ്മൂട്ടി ബ്ലോഗുന്നു എന്ന വാര്‍ത്ത വലിയ ആഘോഷമായിരുന്നു,ബ്ളോഗിങ്ങിന്റെ ബാലപാഠങ്ങള്‍ മമ്മൂട്ടിക്കു പഠിപ്പിച്ചു കൊടുക്കാന്‍ മലയാളത്തില്‍ മികച്ച ബ്ലോഗറായ ബെര്‍ളിച്ചായനെയും കണ്ടിരുന്നു.ബെര്‍ളിച്ചായന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന പുസ്തകത്തിനു അവതാരികഴെഴുതിയത്
മമ്മൂട്ടിയാണെന്നും കേട്ടിരുന്നു.എന്തായാലും ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമോ സ്വയമോ മമ്മുട്ടിയും ഒരു ബ്ലോഗ് തുടങ്ങിയിരുന്നു.മമ്മൂട്ടി നല്ല നടന്‍ മാത്രമല്ല നല്ല എഴുത്തുകാരനും നിരീക്ഷകനുമൊക്കെ കൂടിയാണെന്നു നമ്മുക്കറിയാം.അദ്ധേഹമെഴുതിയ ചമയങ്ങളില്ലാതെ,മഞ്ഞകണ്ണട എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.''വാക്കുകള്‍ക്ക് അരികും മൂലയുള്ള മമ്മൂട്ടി''എന്നാണൊരിക്കല്‍ മലയാളമനോരമ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

ഇങ്ങനെയൊക്കെയായിരുന്നു മമ്മൂട്ടിയുടെ ബ്ലോഗിന്റെ ലോന്‍ചിംഗ്.മമ്മൂട്ടി ബ്ലൊഗുന്നതു ആരാധകരും മറ്റു ബ്ലോഗരും വരെ അവേശത്തോടെയാണു വരവേറ്റത്. http://i-am-mammootty.blogspot.com
എന്ന മമ്മൂട്ടിയുടെ ബ്ലോഗ് അഡ്രസ് പുറത്തു വന്നയുടനെ അതിന്റെ വ്യാജന്മാരും ഇറങ്ങിയിരുന്നു.
ഇതൊക്കെയാണവര്‍

ഈ വ്യാജന്‍മാരെയൊക്കെ ഭയന്നായിരിക്കണം മമ്മൂട്ടിയുടെ ബ്ലോഗ് സ്വന്തമായി ഡൊമൈനിലേക്കു മാറ്റി അതിനു ശേഷം http://blog.mammootty.com/ എന്നതിലും പഴയ അഡ്രസിലും ലഭിക്കാന്‍ തുടങ്ങി മമ്മൂട്ടി വെബ്സൈറ്റായ www.mammootty.com എന്ന സൈറ്റില്‍ നിന്നും My Blog എന്ന ലിങ്ക് ക്ലിക്ക് ചെയ്താലും ബ്ലൊഗിലെത്താന്‍ കഴിയും.

ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.

എന്ന് സ്വയം തന്റെ ബ്ലോഗിനെ പരിജയപെടുത്തിയാണു ബ്ളോഗ് ആരംഭിക്കുന്നത്, സിനിമാ നടനെന്ന നിലയില്‍ എന്നായിരുന്നെങ്കില്‍ കുറച്ചു സിനിമാ വിശേഷങ്ങള്‍ നമുക്ക് ആ ബ്ലോഗിലൂടെ അറിയാമായിരുന്നു,പക്ഷെ ഇവിടെ സമൂഹിക ജീവിയെന്ന നിലയിലും പൌരനെന്ന നിലയിലുമൊക്കെയായതു കൊണ്ട് ആ പ്രതീക്ഷ പോയി.മമ്മൂട്ടിയുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഉള്‍പെടുത്തിയതു തന്നെയായിരുന്നു ആദ്യവിഷയം ''സമ്പത്‌വ്യവസ്ഥയുടെ രഷ്ട്രീയം എന്ന ലേഖനം .മലയാളത്തിന്റെ അഭിനയചക്രവര്‍ത്തി ഇത്ര നന്നായി എഴുതുകയും ചെയ്യുമെന്നത് ബ്ലോഗ്‌ലോകത്തിനെ കൂടുതല്‍ പ്രതീക്ഷ നല്കി.1083 അഭിപ്രായങ്ങള്‍ തുടക്കത്തിലെ ലഭിച്ചിട്ടുണ്ട് സമ്പത്-വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന സീരിയസ് സബ്ജെക്റ്റായിട്ടു പോലുമ്,അതില്‍ ആശംസകളും വിമര്‍ശനങ്ങളുമെല്ലാം ഉള്‍പെടുന്നു.
First Interest is Best Interest എന്നൊക്കെ പറഞ്ഞതു പോലെ ആദ്യ വിഷയം പോസ്റ്റ് ചെയ്തതിനു 5 ദിവസം കഴിയുമ്പോഴെക്ക് മമ്മൂട്ടി രണ്ടാമത്തെ പോസ്റ്റുമിട്ടു.2009 ജനുവരി 1ആം തിയ്യതി എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ചു കൊണ്ടാണു തുടങ്ങിയിരിക്കുന്നത്.2ആമത്തെ പോസ്റ്റ് "ജനാധിപത്യത്തിന്റെ താക്കോല്‍"എന്ന വിഷയം ജനുവരി 6ആം തിയ്യതി പോസ്റ്റ് ചെയ്തിട്ടുണ്ട്.പിന്നെ ഒരു പോസ്റ്റ് തന്റെ സുഹ്രുത്തായ് ലോഹിയുടെ വേര്‍പാടില്‍ അദ്ധേഹത്തെ അനുസ്മരിച്ചുള്ള ലേഖനമാണു ജൂലയ് 5നു പോസ്റ്റ് ചെയ്തത് പിന്നെ നവമ്പറില്‍ "അനുഭവങ്ങളുടെ പഴശ്ശിയെ"കുറിച്ചും എഴുതി.അവസാനത്തെ മമ്മൂട്ടിയുടെ ബ്ലൊഗ്പൊസ്റ്റായിരുന്നു ഇതു.ഇതിനു ശേഷം 2010ലൊ 2011ലോ വരെ മമ്മൂട്ടി ആ ബ്ലോഗിലേക്കു തിരിഞ്ഞു നൊക്കിയിട്ടില്ലെന്നു പറയേണ്ടിവരും. മമ്മൂട്ടിക്ക് സമയം കിട്ടാതെയായിരിക്കും എന്നു നമുക്കു വിശ്വസിക്കാം ഫേസ്ബൂക്കിലും ട്വിറ്ററിലുമെല്ലാം സജീവമായി മമ്മൂട്ടിയുണ്ട്.


വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പോസ്റ്റുകള്‍ പഴകി തുടങ്ങിയെങ്കിലും ബ്ലോഗില്‍ വിസിറ്റേഴ്സിനോ കമന്റ്സിനോ ഒരു കുറവുമില്ല.ഇതു വരെ 4300ലേറെ അംഗങ്ങള്‍ മമ്മൂട്ടിയെ ഫോളൊ ചെയ്യുന്നുണ്ട്.
മമ്മൂട്ടി ബ്ലോഗുന്നതില്‍ ആവേശമുള്‍കൊണ്ട് തുടങ്ങിയ പല ബ്ലോഗുകളും ബ്ലോഗ്‌ലോകത്തിനു ഒരു പാട് ബ്ലോഗര്‍മാരെ സമ്മാനിച്ചു.എന്തിനു മലയാളത്തിലെ മറ്റൊരു നടനും ബ്ലോഗ്‌ലോകത്തേക്ക് പ്രവേശിച്ചത് ഇതിനു ശേഷമാണ്.മമ്മൂട്ടിയുടെ അപരന്മാര്‍ പലരും തുടക്കത്തിലേ ഒടുങ്ങി,ചിലര്‍ മമ്മൂട്ടി ന്യൂസും ഫോട്ടോസും ഒക്കെ മുറ തെറ്റാതെ അപ്ഡേറ്റ് ചെയ്തു മുന്നോട്ട് നീങ്ങുന്നു,അങ്ങനെ ചിലരെ താഴെ കാണാം .മമ്മൂട്ടി ബ്ലോഗുന്നില്ലെങ്കിലും അദ്ധേഹം ഇപ്പോള്‍ എവിടെയാണു ഏതു സിനിമക്കു വേണ്ടിയാണു സഹകരിക്കുന്നത് ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് അവിടെ അദ്ധേഹം എന്തൊക്കെ പറയുന്നുണ്ട് മാധ്യമങ്ങളില്‍ അദ്ധേഹത്തിന്റെ ഇന്റര്‍വ്യൂകളും അദ്ധേഹത്തെ പറ്റിയുള്ള ലേഖനങ്ങളും വാര്‍ത്തകളും വിഡിയോകളും ഫോട്ടോകളും വരെ അപ്ഡേറ്റായി എല്ലാം ഉള്‍കൊള്ളുന്ന ബ്ളോഗുകളാണു അദ്ധേഹത്തിന്റെ ആരാധകര്‍ നെറ്റിലൊരുക്കികാണുന്നത്.മമ്മൂട്ടി ബ്ലോഗാത്തതിന്റെ വിഷമം ഏതാണ്ട് താഴെ കാണുന്ന ബ്ളോഗുകളെ വായിച്ചാല്‍ ചിലപ്പോള്‍ മാറി കിട്ടും.

മമ്മൂട്ടി ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ആഘോഷിച്ച അതേ മാധ്യമങ്ങള്‍ തന്നെയാണു വര്‍ഷങ്ങള്‍ കഴിഞിട്ടും മമ്മൂട്ടി ബ്ലോഗ് അപ്ഡെറ്റ് ചെയ്യാത്തതിന്റെ പേരില്‍ മമ്മൂട്ടിക്കു ബ്ലോഗിംഗ് മടുത്തോ? എന്ന ചോദ്യവും ഉന്നയിച്ചിരിക്കുന്നത് .മമ്മൂട്ടിയുടെ ബ്ലോഗിനെ ആശംസിച്ചു ബ്ലോഗ് തന്നെ എഴുതിയവര്‍ മമ്മൂട്ടിക്കു മടുത്തൊ എന്നതിനെ കുറിച്ചാണു ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.ഇതിനര്‍ഥം ബ്ലോഗ്‌ലോകത്തും ഒരു വല്ല്യേട്ടനായി മമ്മൂട്ടി ഉണ്ടാവണമെന്ന ആഗ്രഹമോ എഴുത്ത് നിര്‍ത്തിയതിന്റെ സന്തോഷമോ ഒക്കെ ആയിരിക്കാം എന്തായാലും മമ്മൂട്ടി ബ്ലോഗ് അഭ്യുദയകാംഷികളുടെ ആഗ്രഹം മമ്മൂട്ടി സഫലീകരിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

Sunday, January 16, 2011

'അച്ഛന്‍' വരുന്നൂ 'അമ്മ'യില്ലാതെ!


അഭിനയത്തിന്റെ പെരുന്തച്ചന്‍ ,മലയാള സിനിമയുടെ ഒരു അച്ഛനായി ആരെയെങ്കിലും സങ്കല്പ്പിക്കാമെങ്കില്‍ അതു തീര്‍ച്ചയായും പത്മശ്രീ തിലകന്‍ തന്നെയായിരിക്കും ,മമ്മൂട്ടി മുതല്‍ ഇന്നുള്ള കുട്ടികളുടെ വരെ കാര്യഗൌരവക്കാരനായ അച്ഛനായി അദ്ധേഹം ഇപ്പോഴും സിനിമക്കകത്തു ജീവിക്കുന്നതു നമുക്കു കാണാന്‍ കഴിയും,കണ്ടിട്ടുമുണ്ട്.ആ അച്ഛനെന്തിനാണു ഈ മക്കളെ തള്ളി പറഞ്ഞത്?മക്കളും താനുമുള്‍പെടുന്ന അമ്മയെ കടലില്‍ താഴ്ത്തണമെന്നു പറഞ്ഞ്തെന്തിനാണ്?ആ മക്കള്‍ ഈ അച്ഛനെ ഒറ്റപെടുത്തിയതെന്തിനാണ്?എന്നീ ചോദ്യങ്ങള്‍ക്കര്‍ഹമായ ഉത്തരം നല്കാതെ ഇപ്പോഴും അച്ഛനും മക്കളും തമ്മിലുള്ള ഒളിയമ്പുകള്‍ ഇന്നും തൊടുത്തു വിട്ടു കൊണ്ടിരിക്കുകയാണ്.

അമ്മയും മക്കളും അച്ഛനെ പുറത്താക്കിയിട്ടും അദ്ധേഹമിപ്പോഴും നാടകങ്ങളുടെയും സിനിമകളുടെയുമൊക്കെ തിരക്കുകളിലാണു.അമ്മയുമായി പിണങ്ങി പോയതിനു ശേഷം അദ്ധേഹം യക്ഷിയും ഞാനും എന്ന ചിത്രത്തിലഭിനയിച്ചു.ആ ചിത്രത്തിലഭിനയിച്ചതിന്റെ പേരില്‍ അവഗണനയേറ്റു വാങ്ങേണ്ടി വന്ന അമ്മയുടെ മക്കളായ ക്യാപ്റ്റനും സ്ഫടികവും ഇപ്പോള്‍ തിലക്നേയും ഒറ്റപെടുത്തി അമ്മയോട് ഇണക്കം കൂടി നല്ല വേഷങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ്.തിലകന്‍ ചേട്ടന്റെ മുഖ്യ കൂട്ടുകാരന്‍ സംവിധായകന്‍ വിനയനാണ്.യക്ഷിയും ഞാനും എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലും അതിനു ശേഷമായി സ്വതന്ത്ര സമര സേനാനിയുടെ കഥ പറയുന്ന ചിത്രത്തിലും തിലകനു വേണ്ടി മികച്ച കഥാപാത്രമാണു നീക്കി വെച്ചിട്ടുള്ളത്.കൂടാതെ വിനയനും തിലകനും ചേര്‍ന്നു നാടക ട്രൂപ്പും ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്.തിലകന്‍ സംവിധാനം ചെയ്തഭിനയിച്ച "ഇതോ ദൈവത്തിന്റെ സ്വന്തം നാട്" എന്ന നാടകം അക്ഷര ഗ്രാമീണവേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച അരങ്ങേറുകയുണ്ടായി.നാടകത്തിലെ മുഖ്യകഥാപാത്രമായ സൂര്യനാരായണന്‍ എന്ന സ്വതന്ത്രസമരസേനാനിയെയാണു തിലകന്‍ അരങ്ങില്‍ അവതരിപ്പിച്ചത്.നാടകത്തില്‍ നിന്നും സിനിമയിലെത്തിയ തിലകന്റെ രണ്ടാമൂഴത്തില്‍ അദ്ധേഹം നാടകരംഗത്തും സജീവമാകാനാണു തീരുമാനിച്ചിട്ടുള്ളത്.


പത്മശ്രീ തിലകന്റെതായി റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രം അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമയാണ്.സിനിമയിലഭിനഭിനയിക്കാന്‍ അമ്മയുടെയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഫെഫ്കയുടെയോ അനുമതി ആവശ്യമില്ലെന്നു തെളിയിച്ചു കൊണ്ടാണു ഈ സിനിമ ഷൂട്ടിംഗ് ആരംഭിച്ചത്,ദരിദ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ്‍ ഈ ചിത്രമൊരുങ്ങിയതു.സംവിധായകന്‍ അലിഅക്ബര്‍ തന്നെയാണു ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതും ,അലിഅക്ബറിന്റെ ഭാര്യ ലൂസിയമ്മയും സംഗീതസംവിധാനം മകള്‍ അലീനയുമാണു നിര്‍വഹിച്ചിട്ടുള്ളത്.സംഭാഷണമില്ലാതെ ഒരു സിനിമയില്‍ ഭാവപ്രകടനങ്ങള്‍ കൊണ്ടു മാത്രം അഭിനയിക്കാന്‍ എല്ലാ നടന്മാരെയും വെല്ലുവിളിക്കുന്നുവെന്നും തന്നെ തകര്‍ക്കാന്‍ അമ്മ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും തിലകന്‍ ചിത്രത്തിന്റെ പൂജാവേളയില്‍ പറഞ്ഞിരുന്നു.ഒരു പാട് പ്രതിബന്ദങ്ങള്‍ക്കിടയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ "അച്ഛന്‍"എന്ന ചിത്രം പ്രദര്‍ശിപ്പിക്കാമെന്നേറ്റിരുന്ന തിയേറ്റര്‍ അധിക്രിതര്‍ പ്രദര്‍ശനം നിഷേധിക്കുകയാണുണ്ടായതു.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ താനും കുടുമ്പവും മരണം വരെ ഉപവാസം നടത്തുമെന്നും അലിഅക്ബര്‍ പ്രഖ്യാപിച്ചിരുന്നു .ഈ സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു. ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന്‍ റിലീസ് ചെയ്യുന്നത്.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ കല്ല്യാണമണ്‍ടപങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അലിഅക്ബര്‍ പറഞ്ഞിരുന്നു.നല്ല സിനിമയുടെ അഭാവം മൂലം പ്രേക്ഷകരെ സിനിമാ തിയേറ്ററില്‍ നിന്നകറ്റുകയും ഒരു പാടു സിനിമാതിയേറ്ററുകള്‍ കല്ല്യാണമണ്ടപങ്ങളായി മാറിയ ഈ അവസ്ഥയില്‍ നല്ല സിനിമകള്‍ക്കു വേണ്ടി കല്ല്യാണമണ്ടപങ്ങള്‍ തിയേറ്ററുമായി മാറട്ടെയെന്നു നമുക്കു പ്രത്യാശിക്കാം .എന്തായാലും മലയാളസിനിമയുടെ പെരുന്തച്ചന്‍ അഭിനയിച്ച അച്ഛന്‍ വരികയാണു അമ്മയുടെ സഹായമില്ലാതെ അമ്മയുടെ മക്കളെയെല്ലാം വെല്ലുവിളിച്ചു കൊണ്ട്,കാത്തിരുന്നു കാണാം നമുക്കു ആ അച്ഛനെ!



Saturday, January 1, 2011

HAPPY NEW YEAR MY FRIENDS


ഒടുവില്‍ 2010ഉം കാലയവനികക്കുള്ളിലേക്ക് മറഞ്ഞു പോയി,ആ വര്‍ഷത്തിലെ ഓരോ സമയവും ദിവസവും മാസവും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഇനി ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തും."2010ല്‍ എന്തു സംഭവിച്ചു?" പലതും സംഭവിച്ചു,കേള്‍ക്കാനും കാണാനും അനുഭവിക്കാനും അഭിമാനിക്കാനും ഇഷ്ടപ്പെട്ടി
രുന്നതും ഇഷ്ടപ്പെടാതിരുന്നതുമായ ഏറെ സംഭവങ്ങള്‍.എല്ലാം ഇനി ചരിത്രം."സംഭവിച്ചതെല്ലാം നല്ലതിനു
.സംഭവിക്കാതിരുന്നതും നല്ലതിനു സംഭവിക്കാ
നിരിക്കുന്നതും നല്ലതിന്."ആരോക്കെയോ പറഞ്ഞു പഴകിയ ഈ തത്ത്വങ്ങളില്‍ നമ്മുക്കാശ്വസിക്കാം ,നമ്മുക്കാശംസിക്കാം,നമ്മുക്കാശിക്കാം നല്ല നാളുക
ള്‍ക്കുവേണ്ടി "HAPPY 2011, HAPPY NEW YEAR"

ഒരുപാട് സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ ആശ്ലേഷിച്ചവരാണെല്ലാവരും.രഹസ്യമായും പരസ്യമായും പലരും പല പ്രതിജ്ഞകളെടുത്തിട്ടുണ്ട്.അതില്‍ മുന്‍പന്തിയില്‍ മദ്യപാനികളാണ്.ഒന്നാം തീയതി മുതല്‍ "മദ്യപിക്കില്ല" എന്നെല്ലാ വര്‍ഷവും പ്രതിജ്ഞയെടുക്കുന്ന പോലെ ഈ വര്‍ഷവും പ്രതിജ്ഞയെടുത്തുകാണും.ഒന്നാം തീയതി മദ്യം ലഭിക്കാനുള്ള ഒരു ഇടവുമില്ലാത്തതു കൊണ്ട് കുടിച്ചില്ലെന്നിരിക്കും,രണ്ടാം തീയതി മുതല്‍ വീണ്ടും തുടങ്ങും.അതു പോലെയാവരുത് നമ്മുടെ ഓരോരുത്തരുടേയും പ്രതിജ്ഞകള്‍,ഒന്നാം തീയതി മുതലെങ്കിലും നന്നാവണം,മതപരമായി ജീവിക്കണം,ആഡമ്പരങ്ങള്‍ക്ക് അറുതി വരുത്തണം,സാമ്പത്തിക ഭദ്ധ്രത മെച്ചപ്പെടുത്തണം,മടി കൂടാതെ പഠിക്കണം.സര്‍വമനസ്സാ സ്നേഹം പിടിച്ചുപറ്റണം,നല്ലൊരു കുടുമ്പജീവിതമാരംഭിക്കണം,ഇങ്ങനേയൊക്കെ പ്രതിജ്ഞയെടുത്തവരാണെല്ലാവരും.എന്തായാലും ശുഭാപ്തി വിശ്വാസം കൈവിടാതെ പ്രതിജ്ഞ നിറവേറുന്ന ഒരു ജീവിതമാശംസിക്കുന്നു എല്ലാവര്‍ക്കും.


2010ന്ന വര്‍ഷത്തിന്റെ ആരംഭത്തിലും ഒരു പാട് പേര്‍ ഇത്തരത്തിലുള്ള പ്രതിജ്ഞ്ഞകളെടുത്തു.എന്നിട്ടും എത്ര പേര്‍ക്കു അതനുസരിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചു എന്നു ചോദിച്ചാല്‍ നിരാശ മാത്രമായിരിക്കും മറുപടി,എന്തു കൊണ്ടു സാധിച്ചില്ല,നമ്മുടെ ടൈം ടേബിളില്ലാത്ത ജീവിതം കൊണ്ട്,2011ന്റെ പുത്തം മണമുള്ള കലണ്ടറിലെ കള്ളികളെ പോലെ നമ്മുടെ ഓരോ ദിവസത്തെയും സമയത്തേയും എങ്ങനെ വിനിയോഗിക്കണമെന്നു നാം കള്ളിയിട്ടു വേര്‍തിരിക്കണം.ഇത്ര സമയം എന്തിനെന്തിനു വേണ്ടിയെന്നു. വിദ്യാര്‍ത്ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും ജീവിത വിജയം നേടണമെങ്കില്‍ വ്യക്തമായ ചിട്ട ജീവിതത്തില്‍ അത്യാവശ്യമാണ്.എന്തിനെ കുറിച്ചും മുന്‍വിധിയുള്ള കാഴ്ച്ചപ്പാടുകള്‍ ഉണ്ടായാല്‍ മാത്രമേ സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം ആസ്വധിക്കാന്‍ സാധിക്കൂ.


അക്രമങ്ങളിലൂടെയും അഴിമതിയിലൂടെയുമാണു ഇന്നത്തെ യുവാക്കള്‍ കടന്നു പോകുന്നത്.മതം മനുഷ്യന്റെ നന്മക്കാണെന്നും രാഷ്ട്രീയം ജനത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യാനുമുള്ളതാണെന്നുമുള്ള തിരിച്ചറിവില്ലാതെ പരസ്പരം കടിച്ചു കീറാന്‍ തയ്യാറാണു ഇന്നത്തെ യുവാക്കള്‍.വ്യക്തമായ അറിവില്ലായ്മയാണു ഇതിന്റെ പിന്നിലെ പ്രേരണ.അതു കൊണ്ട് വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും യുവാക്കള്‍ക്കു ഉത്ബോധനവും ഉപദേശവും നല്കാന്‍ നാം തയ്യാറാവണം."ഓരോ വ്യക്തി നന്നായാലേ ഓരോ കുടുംബം നന്നാവൂ ഓരോ കുടുംബം നന്നായാലേ ഓരോ സമൂഹം നന്നാവൂ ഓരോ സമൂഹം നന്നായാലേ ഓരോ നാടു നന്നാവൂ ഓരോ നാടു നന്നാവുന്നതിലൂടെയേ ഈ ലോകം നന്നാക്കാന്‍ സാധിക്കൂ.ഈ ലോകം നന്നായെങ്കിലേ നമുക്ക് സമാധാനവും സന്തോഷവുമുണ്ടാകൂ.ഓരോ മതങ്ങളായാലും നിരീശ്വരവാദമായാല്‍ പോലും അക്രമങ്ങളെയും കൊലപാതകങ്ങളെയും ആരും ന്യായീകരിക്കുന്നില്ല.സത്യമായ ദൈവത്തിനു മുന്നില്‍ ഭൂമിയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങള്‍ക്കു മറുപടി പറയേണ്ടി വരും.


ഓരോ മനുഷ്യന്റേയും ആയുസ്സിലെ വിലപ്പെട്ട ഒരു വര്‍ഷമാണു കഴിഞ്ഞു പോയത്,നാം മരണത്തോട് ഒരു വര്‍ഷം അടുത്തു കഴിഞ്ഞു.മരണത്തിനു പ്രായ ഭേദങ്ങളില്ല,എന്നും നമ്മെ പിടികൂടാം.സുഗമമായ ജീവിതത്തിനും മരണത്തിനും പരലോകവിജയത്തിനും നന്മകള്‍ നിറഞ്ഞ ജീവിതം ജീവിച്ചേ മതിയാകൂ.അല്ലെങ്കില്‍ ദൈവകോപത്തിനു പാത്രമാകേണ്ടി വരും ,പ്രക്രിതിക്ഷോപങ്ങള്‍ക്ക് ഇരയാവെണ്ടിവരും .ഇനിയും ക്രൂരതകള്‍ പ്രവര്‍ത്തിച്ചു ആതമഹത്യ ചെയ്യാതിരിക്കുക.ഇനിയെങ്ങും ബോംബ് സ്ഫോടനമോ സങ്കര്‍ഷങ്ങളോ ഇല്ലാത്ത ശാന്തിയുടെയും സമാധാനത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും ഒരു നല്ല വര്‍ഷം കണികണ്ടുണരാന്‍ 2011 മുഴുവന്‍ സഹായിക്കട്ടെ.