
അഭിനയത്തിന്റെ പെരുന്തച്ചന്‍ ,മലയാള സിനിമയുടെ ഒരു അച്ഛനായി ആരെയെങ്കിലും സങ്കല്പ്പിക്കാമെങ്കില്‍ അതു തീര്‍ച്ചയായും പത്മശ്രീ തിലകന്‍ തന്നെയായിരിക്കും ,മമ്മൂട്ടി മുതല്‍ ഇന്നുള്ള കുട്ടികളുടെ വരെ കാര്യഗൌരവക്കാരനായ അച്ഛനായി അദ്ധേഹം ഇപ്പോഴും സിനിമക്കകത്തു ജീവിക്കുന്നതു നമുക്കു കാണാന്‍ കഴിയും,കണ്ടിട്ടുമുണ്ട്.ആ അച്ഛനെന്തിനാണു ഈ മക്കളെ തള്ളി പറഞ്ഞത്?മക്കളും താനുമുള്‍പെടുന്ന അമ്മയെ കടലില്‍ താഴ്ത്തണമെന്നു പറഞ്ഞ്തെന്തിനാണ്?ആ മക്കള്‍ ഈ അച്ഛനെ ഒറ്റപെടുത്തിയതെന്തിനാണ്?എന്നീ ചോദ്യങ്ങള്‍ക്കര്‍ഹമായ ഉത്തരം നല്കാതെ ഇപ്പോഴും അച്ഛനും മക്കളും തമ്മിലുള്ള ഒളിയമ്പുകള്‍ ഇന്നും തൊടുത്തു വിട്ടു കൊണ്ടിരിക്കുകയാണ്.
അമ്മയും മക്കളും അച്ഛനെ പുറത്താക്കിയിട്ടും അദ്ധേഹമിപ്പോഴും നാടകങ്ങളുടെയും സിനിമകളുടെയുമൊക്കെ തിരക്കുകളിലാണു.അമ്മയുമായി പിണങ്ങി പോയതിനു ശേഷം അദ്ധേഹം യക്ഷിയും ഞാനും എന്ന ചിത്രത്തിലഭിനയിച്ചു.ആ ചിത്രത്തിലഭിനയിച്ചതിന്റെ പേരില്‍ അവഗണനയേറ്റു വാങ്ങേണ്ടി വന്ന അമ്മയുടെ മക്കളായ ക്യാപ്റ്റനും സ്ഫടികവും ഇപ്പോള്‍ തിലക്നേയും ഒറ്റപെടുത്തി അമ്മയോട് ഇണക്കം കൂടി നല്ല വേഷങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ്.തിലകന്‍ ചേട്ടന്റെ മുഖ്യ കൂട്ടുകാരന്‍ സംവിധായകന്‍ വിനയനാണ്.യക്ഷിയും ഞാനും എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലും അതിനു ശേഷമായി സ്വതന്ത്ര സമര സേനാനിയുടെ കഥ പറയുന്ന ചിത്രത്തിലും തിലകനു വേണ്ടി മികച്ച കഥാപാത്രമാണു നീക്കി വെച്ചിട്ടുള്ളത്.കൂടാതെ വിനയനും തിലകനും ചേര്‍ന്നു നാടക ട്രൂപ്പും ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്.തിലകന്‍ സംവിധാനം ചെയ്തഭിനയിച്ച "ഇതോ ദൈവത്തിന്റെ സ്വന്തം നാട്" എന്ന നാടകം അക്ഷര ഗ്രാമീണവേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച അരങ്ങേറുകയുണ്ടായി.നാടകത്തിലെ മുഖ്യകഥാപാത്രമായ സൂര്യനാരായണന്‍ എന്ന സ്വതന്ത്രസമരസേനാനിയെയാണു തിലകന്‍ അരങ്ങില്‍ അവതരിപ്പിച്ചത്.നാടകത്തില്‍ നിന്നും സിനിമയിലെത്തിയ തിലകന്റെ രണ്ടാമൂഴത്തില്‍ അദ്ധേഹം നാടകരംഗത്തും സജീവമാകാനാണു തീരുമാനിച്ചിട്ടുള്ളത്.
പത്മശ്രീ തിലകന്റെതായി റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രം അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമയാണ്.സിനിമയിലഭിനഭിനയിക്കാന്‍ അമ്മയുടെയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഫെഫ്കയുടെയോ അനുമതി ആവശ്യമില്ലെന്നു തെളിയിച്ചു കൊണ്ടാണു ഈ സിനിമ ഷൂട്ടിംഗ് ആരംഭിച്ചത്,ദരിദ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ്‍ ഈ ചിത്രമൊരുങ്ങിയതു.സംവിധായകന്‍ അലിഅക്ബര്‍ തന്നെയാണു ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതും ,അലിഅക്ബറിന്റെ ഭാര്യ ലൂസിയമ്മയും സംഗീതസംവിധാനം മകള്‍ അലീനയുമാണു നിര്‍വഹിച്ചിട്ടുള്ളത്.സംഭാഷണമില്ലാതെ ഒരു സിനിമയില്‍ ഭാവപ്രകടനങ്ങള്‍ കൊണ്ടു മാത്രം അഭിനയിക്കാന്‍ എല്ലാ നടന്മാരെയും വെല്ലുവിളിക്കുന്നുവെന്നും തന്നെ തകര്‍ക്കാന്‍ അമ്മ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും തിലകന്‍ ചിത്രത്തിന്റെ പൂജാവേളയില്‍ പറഞ്ഞിരുന്നു.ഒരു പാട് പ്രതിബന്ദങ്ങള്‍ക്കിടയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ "അച്ഛന്‍"എന്ന ചിത്രം പ്രദര്‍ശിപ്പിക്കാമെന്നേറ്റിരുന്ന തിയേറ്റര്‍ അധിക്രിതര്‍ പ്രദര്‍ശനം നിഷേധിക്കുകയാണുണ്ടായതു.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ താനും കുടുമ്പവും മരണം വരെ ഉപവാസം നടത്തുമെന്നും അലിഅക്ബര്‍ പ്രഖ്യാപിച്ചിരുന്നു .ഈ സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു. ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന്‍ റിലീസ് ചെയ്യുന്നത്.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ കല്ല്യാണമണ്‍ടപങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അലിഅക്ബര്‍ പറഞ്ഞിരുന്നു.നല്ല സിനിമയുടെ അഭാവം മൂലം പ്രേക്ഷകരെ സിനിമാ തിയേറ്ററില്‍ നിന്നകറ്റുകയും ഒരു പാടു സിനിമാതിയേറ്ററുകള്‍ കല്ല്യാണമണ്ടപങ്ങളായി മാറിയ ഈ അവസ്ഥയില്‍ നല്ല സിനിമകള്‍ക്കു വേണ്ടി കല്ല്യാണമണ്ടപങ്ങള്‍ തിയേറ്ററുമായി മാറട്ടെയെന്നു നമുക്കു പ്രത്യാശിക്കാം .എന്തായാലും മലയാളസിനിമയുടെ പെരുന്തച്ചന്‍ അഭിനയിച്ച അച്ഛന്‍ വരികയാണു അമ്മയുടെ സഹായമില്ലാതെ അമ്മയുടെ മക്കളെയെല്ലാം വെല്ലുവിളിച്ചു കൊണ്ട്,കാത്തിരുന്നു കാണാം നമുക്കു ആ അച്ഛനെ!
No comments:
Post a Comment