Tuesday, January 25, 2011

കേരളം പഠിക്കേണ്ട പാഠം!


"മുറ്റത്തെ മുല്ലക്കു" മണമില്ല അങ്ങനെയൊരു പഴന്‍ചൊല്ലുണ്ട് മലയാളത്തില്‍.ഏതാണ്ട് അങ്ങനെ തന്നെയാണു മലയാളികളുടെ സ്വഭാവവും.ഈ സ്വഭാവം കൊണ്ടാണു മലയാളി ഇന്നും ഗുണം പിടിക്കാത്തതും എനിക്കു കിട്ടാത്തത് അവനും വേണ്ട എന്ന ഒരു മനോഭാവം.അവസാനം അവനുമില്ല ഇവനുമില്ല പുറമെയുള്ളവര്‍ കൊണ്ടു പോവും .ഏതു രംഗത്താണെങ്കിലും മലയാളിയുടെ ഒരു സ്വഭാവമാണിത് ഒരുത്തന്‍ അനുകൂലിക്കുമ്പോള്‍ നല്ലതാണോ ചീത്തയാണൊ എന്നൊന്നു ചിന്തിക്കുക പോലും ചെയ്യാതെ മറ്റവന്‍ എതിര്‍ക്കും.അവസാനമതു മറ്റു സംസ്ഥനക്കാരു കൊണ്ടുപോയിട്ടുള്ളതാണു ചരിത്രം.അതു വാണിജ്യരംഗമാവട്ടെ കലാരംഗമാവട്ടെ കായിക രംഗമാവട്ടെ ഏതുമാവട്ടെ ഇതാണവസ്ഥ.ഒരുമയുണ്ടെങ്കില്‍ ഉലക്കന്മേലും കിടക്കാന്‍ ഇവിടെ ഒരുമയില്ലത്തതു കൊണ്ട് ഉലക്ക നമ്മുടെയൊക്കെ മേലാണു വന്നു കിടക്കുന്നതും എന്നാലും പഠിക്കില്ല.

2008ല്‍ കേരളത്തിന്റെ റസൂല്‍ പൂകുട്ടി ഓസ്കാറെന്ന ലോക അവാര്‍ഡ് നേടി മലയാളത്തിന്റെ
സാന്നിധ്യം ലോകമെമ്പാടും അറിയിച്ചപ്പോള്‍ മലയാളത്തിന്റെ അതിരുകള്‍
പലതും കവച്ചു
വെക്കുകയായിരുന്നു.അസാധ്യമെന്നു കരുതുന്ന പലതും മലയാളികള്‍ക്കും
നേടാന്‍ കഴിയും എന്നു
റസൂല്‍ പൂക്കുട്ടി നമുക്കു കാണിച്ചു തന്നു.ലോകത്തിന്റെ ഏതു മുക്കിലും മൂല
യിലുമുള്ള മലയാളിയും തന്റെ രംഗത്ത് വെന്നികൊടി പാറിക്കുമ്പോഴും കേരളമെന്ന നാടിനു തന്റെ അംഗീകാരങ്ങള്‍ സമര്‍പ്പിക്കാതിരുന്നിട്ടില്ല അവരെന്നും മലയാളിയായതില്‍ അഭിമാനിക്കു
ന്നവരാണ്.അവരെ വളര്‍ത്തിയതോ പ്രോത്സാഹനങ്ങള്‍ നല്കിയതു പോലും മലയാളിയാവില്ല,എന്നിട്ടും റസൂലിനെ പോലുള്ളവര്‍ അംഗീകാരങ്ങള്‍
എന്റെ ജന്മനാടിനു സമര്‍പ്പിക്കുന്നുവെന്നാ
ണവര്‍ പറഞ്ഞത്.
വെള്ളവും വളവുമിട്ടു വളര്‍ത്തിയത് അന്യ സംസ്ഥാനമായിട്ടു പോലും അവരൊക്കെ കേരളത്തെ സ്നേഹിച്ചു,സിനിമകാണാന്‍ മാത്രമുള്ളതല്ല കേള്‍ക്കാന്‍ കൂടിയുള്ളതാണെന്നും അതിലെ പശ്ചാത്തല സംഗീത്തിനു നമ്മെ ആസ്വധിപ്പിക്കുന്നതില്‍ എത്രയേറെ പങ്കുണ്ടെന്നത് നാം ചിന്തിക്കാന്‍ തുടങ്ങിയത് റസൂലിനു അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ്.ഓസ്കാര്‍ നേടി വന്ന റസൂലിനെ പൂവിട്ടു മൂടാന്‍ മത്സരിക്കുകയായിരുന്നു പാര്‍ട്ടിക്കാരും സംഘടനകളും.എന്തൊക്കെയോ ലക്ഷ്യമിട്ടൊരുക്കിയ ആ സ്വീകരണത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.അതേ വര്‍ഷം പഴശ്ശിരാജക്കു വേണ്ടി ജന്മനാട്ടില്‍ ആദ്യമായൊരു സിനിമക്കു വേണ്ടി സഹകരിച്ചിട്ടും അതിന്റെ അവാര്‍ഡ് നിര്‍ണയ വേളയില്‍ പരസ്യമായി അവഗണിച്ചു റസൂല്‍ പൂകുട്ടിയെ,അതേ വര്‍ഷം അതേ സിനിമയിലൂടെ തന്റെ ശബ്ദ്ധ മിശ്രണത്തിനു ദേശീയ അവാര്‍ഡ് നേടി മലയാളി ജുറികളുടെ ആസ്വാദനത്തെയും വിധിനിര്‍ണത്തെയും മധുരമായി ചോദ്യം ​ചെയ്തു പകരം വീട്ടി. ഈ അവാര്‍ഡ് നിര്‍ണയത്തിന്റെ പേരിലും അങ്ങികലെ കിട്ടിയതിന്റെ പേരില്‍ സന്തോഷിക്കുകയും കിട്ടാതെ പോയതിനു സങ്കടപെടുകയും എന്തു കൊണ്ട് കിട്ടി ,എന്തു കൊണ്ട് കിട്ടിയില്ല എന്നു കാര്യമായ ചര്‍ച്ച നടത്തേണ്ടതിനു പകരം പല പല കലഹങ്ങളാണിവിടെ അരങ്ങേറിയത്.

റസൂല്‍ പൂക്കുട്ടിയെന്ന മലയാളിയെ അംഗീകാരങ്ങള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും മറ്റു സംസ്ഥാനക്കാര്‍ മൂടുമ്പോഴും ഈ മലയാളപുത്രനെ പത്മശ്രീ അവാര്‍ഡ് പരിഗണനാ പട്ടികയിലേക്കു നോമിനേഷന്‍ കൊടുക്കാന്‍ മറന്നു പോയി മലയാളികള്‍.അന്യസംസ്ഥനക്കാരന്റെ സ്നേഹമോ കാരുണ്യമോ അവിടെയും റസൂലിനു പത്മശ്രീ നേടികൊടുത്തു ലജ്ജിപ്പിച്ചു മലയാളിയെ.ഇപ്പോഴിതാ മലയാളത്തിന്റെ കുടുമ്പനായകന്‍ ജയറാമും പത്മശ്രീ നേടിയിരിക്കുന്നു തമിഴ്നാടിന്റെ സ്നേഹാദരങ്ങളായ്.അതെ മലയാളികളായ ജയറാമിനെയും മമ്മൂട്ടിയേയും ജയചന്ദ്രനെയും ശുപാര്‍ശ ചെയ്തത് തമിഴരാണ്.തമിഴ് നടനെ കേരളത്തില്‍ ആധരിക്കാത്തതിന്റെ പേരില്‍ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു മലയാള പ്രമുഖ നടന്‍ ചോദിച്ചിരുന്നു മലയാളനടന്മാരെ എന്നെങ്കിലും തമിഴ്നാട് ആധരിച്ചിട്ടുണ്ടോ എന്ന് അതിനുള്ള മറുപടികൂടിയാണു ജയറാമിനു ലഭിച്ച ഈ പത്മശ്രീ.

Monday, January 24, 2011

മമ്മൂട്ടി ബ്ളോഗിയില്ലെങ്കിലെന്താ........?

മമ്മൂട്ടി ബ്ലോഗുന്നു എന്ന വാര്‍ത്ത വലിയ ആഘോഷമായിരുന്നു,ബ്ളോഗിങ്ങിന്റെ ബാലപാഠങ്ങള്‍ മമ്മൂട്ടിക്കു പഠിപ്പിച്ചു കൊടുക്കാന്‍ മലയാളത്തില്‍ മികച്ച ബ്ലോഗറായ ബെര്‍ളിച്ചായനെയും കണ്ടിരുന്നു.ബെര്‍ളിച്ചായന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന പുസ്തകത്തിനു അവതാരികഴെഴുതിയത്
മമ്മൂട്ടിയാണെന്നും കേട്ടിരുന്നു.എന്തായാലും ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമോ സ്വയമോ മമ്മുട്ടിയും ഒരു ബ്ലോഗ് തുടങ്ങിയിരുന്നു.മമ്മൂട്ടി നല്ല നടന്‍ മാത്രമല്ല നല്ല എഴുത്തുകാരനും നിരീക്ഷകനുമൊക്കെ കൂടിയാണെന്നു നമ്മുക്കറിയാം.അദ്ധേഹമെഴുതിയ ചമയങ്ങളില്ലാതെ,മഞ്ഞകണ്ണട എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.''വാക്കുകള്‍ക്ക് അരികും മൂലയുള്ള മമ്മൂട്ടി''എന്നാണൊരിക്കല്‍ മലയാളമനോരമ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

ഇങ്ങനെയൊക്കെയായിരുന്നു മമ്മൂട്ടിയുടെ ബ്ലോഗിന്റെ ലോന്‍ചിംഗ്.മമ്മൂട്ടി ബ്ലൊഗുന്നതു ആരാധകരും മറ്റു ബ്ലോഗരും വരെ അവേശത്തോടെയാണു വരവേറ്റത്. http://i-am-mammootty.blogspot.com
എന്ന മമ്മൂട്ടിയുടെ ബ്ലോഗ് അഡ്രസ് പുറത്തു വന്നയുടനെ അതിന്റെ വ്യാജന്മാരും ഇറങ്ങിയിരുന്നു.
ഇതൊക്കെയാണവര്‍

ഈ വ്യാജന്‍മാരെയൊക്കെ ഭയന്നായിരിക്കണം മമ്മൂട്ടിയുടെ ബ്ലോഗ് സ്വന്തമായി ഡൊമൈനിലേക്കു മാറ്റി അതിനു ശേഷം http://blog.mammootty.com/ എന്നതിലും പഴയ അഡ്രസിലും ലഭിക്കാന്‍ തുടങ്ങി മമ്മൂട്ടി വെബ്സൈറ്റായ www.mammootty.com എന്ന സൈറ്റില്‍ നിന്നും My Blog എന്ന ലിങ്ക് ക്ലിക്ക് ചെയ്താലും ബ്ലൊഗിലെത്താന്‍ കഴിയും.

ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.

എന്ന് സ്വയം തന്റെ ബ്ലോഗിനെ പരിജയപെടുത്തിയാണു ബ്ളോഗ് ആരംഭിക്കുന്നത്, സിനിമാ നടനെന്ന നിലയില്‍ എന്നായിരുന്നെങ്കില്‍ കുറച്ചു സിനിമാ വിശേഷങ്ങള്‍ നമുക്ക് ആ ബ്ലോഗിലൂടെ അറിയാമായിരുന്നു,പക്ഷെ ഇവിടെ സമൂഹിക ജീവിയെന്ന നിലയിലും പൌരനെന്ന നിലയിലുമൊക്കെയായതു കൊണ്ട് ആ പ്രതീക്ഷ പോയി.മമ്മൂട്ടിയുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഉള്‍പെടുത്തിയതു തന്നെയായിരുന്നു ആദ്യവിഷയം ''സമ്പത്‌വ്യവസ്ഥയുടെ രഷ്ട്രീയം എന്ന ലേഖനം .മലയാളത്തിന്റെ അഭിനയചക്രവര്‍ത്തി ഇത്ര നന്നായി എഴുതുകയും ചെയ്യുമെന്നത് ബ്ലോഗ്‌ലോകത്തിനെ കൂടുതല്‍ പ്രതീക്ഷ നല്കി.1083 അഭിപ്രായങ്ങള്‍ തുടക്കത്തിലെ ലഭിച്ചിട്ടുണ്ട് സമ്പത്-വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന സീരിയസ് സബ്ജെക്റ്റായിട്ടു പോലുമ്,അതില്‍ ആശംസകളും വിമര്‍ശനങ്ങളുമെല്ലാം ഉള്‍പെടുന്നു.
First Interest is Best Interest എന്നൊക്കെ പറഞ്ഞതു പോലെ ആദ്യ വിഷയം പോസ്റ്റ് ചെയ്തതിനു 5 ദിവസം കഴിയുമ്പോഴെക്ക് മമ്മൂട്ടി രണ്ടാമത്തെ പോസ്റ്റുമിട്ടു.2009 ജനുവരി 1ആം തിയ്യതി എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ചു കൊണ്ടാണു തുടങ്ങിയിരിക്കുന്നത്.2ആമത്തെ പോസ്റ്റ് "ജനാധിപത്യത്തിന്റെ താക്കോല്‍"എന്ന വിഷയം ജനുവരി 6ആം തിയ്യതി പോസ്റ്റ് ചെയ്തിട്ടുണ്ട്.പിന്നെ ഒരു പോസ്റ്റ് തന്റെ സുഹ്രുത്തായ് ലോഹിയുടെ വേര്‍പാടില്‍ അദ്ധേഹത്തെ അനുസ്മരിച്ചുള്ള ലേഖനമാണു ജൂലയ് 5നു പോസ്റ്റ് ചെയ്തത് പിന്നെ നവമ്പറില്‍ "അനുഭവങ്ങളുടെ പഴശ്ശിയെ"കുറിച്ചും എഴുതി.അവസാനത്തെ മമ്മൂട്ടിയുടെ ബ്ലൊഗ്പൊസ്റ്റായിരുന്നു ഇതു.ഇതിനു ശേഷം 2010ലൊ 2011ലോ വരെ മമ്മൂട്ടി ആ ബ്ലോഗിലേക്കു തിരിഞ്ഞു നൊക്കിയിട്ടില്ലെന്നു പറയേണ്ടിവരും. മമ്മൂട്ടിക്ക് സമയം കിട്ടാതെയായിരിക്കും എന്നു നമുക്കു വിശ്വസിക്കാം ഫേസ്ബൂക്കിലും ട്വിറ്ററിലുമെല്ലാം സജീവമായി മമ്മൂട്ടിയുണ്ട്.


വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പോസ്റ്റുകള്‍ പഴകി തുടങ്ങിയെങ്കിലും ബ്ലോഗില്‍ വിസിറ്റേഴ്സിനോ കമന്റ്സിനോ ഒരു കുറവുമില്ല.ഇതു വരെ 4300ലേറെ അംഗങ്ങള്‍ മമ്മൂട്ടിയെ ഫോളൊ ചെയ്യുന്നുണ്ട്.
മമ്മൂട്ടി ബ്ലോഗുന്നതില്‍ ആവേശമുള്‍കൊണ്ട് തുടങ്ങിയ പല ബ്ലോഗുകളും ബ്ലോഗ്‌ലോകത്തിനു ഒരു പാട് ബ്ലോഗര്‍മാരെ സമ്മാനിച്ചു.എന്തിനു മലയാളത്തിലെ മറ്റൊരു നടനും ബ്ലോഗ്‌ലോകത്തേക്ക് പ്രവേശിച്ചത് ഇതിനു ശേഷമാണ്.മമ്മൂട്ടിയുടെ അപരന്മാര്‍ പലരും തുടക്കത്തിലേ ഒടുങ്ങി,ചിലര്‍ മമ്മൂട്ടി ന്യൂസും ഫോട്ടോസും ഒക്കെ മുറ തെറ്റാതെ അപ്ഡേറ്റ് ചെയ്തു മുന്നോട്ട് നീങ്ങുന്നു,അങ്ങനെ ചിലരെ താഴെ കാണാം .മമ്മൂട്ടി ബ്ലോഗുന്നില്ലെങ്കിലും അദ്ധേഹം ഇപ്പോള്‍ എവിടെയാണു ഏതു സിനിമക്കു വേണ്ടിയാണു സഹകരിക്കുന്നത് ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് അവിടെ അദ്ധേഹം എന്തൊക്കെ പറയുന്നുണ്ട് മാധ്യമങ്ങളില്‍ അദ്ധേഹത്തിന്റെ ഇന്റര്‍വ്യൂകളും അദ്ധേഹത്തെ പറ്റിയുള്ള ലേഖനങ്ങളും വാര്‍ത്തകളും വിഡിയോകളും ഫോട്ടോകളും വരെ അപ്ഡേറ്റായി എല്ലാം ഉള്‍കൊള്ളുന്ന ബ്ളോഗുകളാണു അദ്ധേഹത്തിന്റെ ആരാധകര്‍ നെറ്റിലൊരുക്കികാണുന്നത്.മമ്മൂട്ടി ബ്ലോഗാത്തതിന്റെ വിഷമം ഏതാണ്ട് താഴെ കാണുന്ന ബ്ളോഗുകളെ വായിച്ചാല്‍ ചിലപ്പോള്‍ മാറി കിട്ടും.

മമ്മൂട്ടി ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ആഘോഷിച്ച അതേ മാധ്യമങ്ങള്‍ തന്നെയാണു വര്‍ഷങ്ങള്‍ കഴിഞിട്ടും മമ്മൂട്ടി ബ്ലോഗ് അപ്ഡെറ്റ് ചെയ്യാത്തതിന്റെ പേരില്‍ മമ്മൂട്ടിക്കു ബ്ലോഗിംഗ് മടുത്തോ? എന്ന ചോദ്യവും ഉന്നയിച്ചിരിക്കുന്നത് .മമ്മൂട്ടിയുടെ ബ്ലോഗിനെ ആശംസിച്ചു ബ്ലോഗ് തന്നെ എഴുതിയവര്‍ മമ്മൂട്ടിക്കു മടുത്തൊ എന്നതിനെ കുറിച്ചാണു ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.ഇതിനര്‍ഥം ബ്ലോഗ്‌ലോകത്തും ഒരു വല്ല്യേട്ടനായി മമ്മൂട്ടി ഉണ്ടാവണമെന്ന ആഗ്രഹമോ എഴുത്ത് നിര്‍ത്തിയതിന്റെ സന്തോഷമോ ഒക്കെ ആയിരിക്കാം എന്തായാലും മമ്മൂട്ടി ബ്ലോഗ് അഭ്യുദയകാംഷികളുടെ ആഗ്രഹം മമ്മൂട്ടി സഫലീകരിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

Sunday, January 16, 2011

'അച്ഛന്‍' വരുന്നൂ 'അമ്മ'യില്ലാതെ!


അഭിനയത്തിന്റെ പെരുന്തച്ചന്‍ ,മലയാള സിനിമയുടെ ഒരു അച്ഛനായി ആരെയെങ്കിലും സങ്കല്പ്പിക്കാമെങ്കില്‍ അതു തീര്‍ച്ചയായും പത്മശ്രീ തിലകന്‍ തന്നെയായിരിക്കും ,മമ്മൂട്ടി മുതല്‍ ഇന്നുള്ള കുട്ടികളുടെ വരെ കാര്യഗൌരവക്കാരനായ അച്ഛനായി അദ്ധേഹം ഇപ്പോഴും സിനിമക്കകത്തു ജീവിക്കുന്നതു നമുക്കു കാണാന്‍ കഴിയും,കണ്ടിട്ടുമുണ്ട്.ആ അച്ഛനെന്തിനാണു ഈ മക്കളെ തള്ളി പറഞ്ഞത്?മക്കളും താനുമുള്‍പെടുന്ന അമ്മയെ കടലില്‍ താഴ്ത്തണമെന്നു പറഞ്ഞ്തെന്തിനാണ്?ആ മക്കള്‍ ഈ അച്ഛനെ ഒറ്റപെടുത്തിയതെന്തിനാണ്?എന്നീ ചോദ്യങ്ങള്‍ക്കര്‍ഹമായ ഉത്തരം നല്കാതെ ഇപ്പോഴും അച്ഛനും മക്കളും തമ്മിലുള്ള ഒളിയമ്പുകള്‍ ഇന്നും തൊടുത്തു വിട്ടു കൊണ്ടിരിക്കുകയാണ്.

അമ്മയും മക്കളും അച്ഛനെ പുറത്താക്കിയിട്ടും അദ്ധേഹമിപ്പോഴും നാടകങ്ങളുടെയും സിനിമകളുടെയുമൊക്കെ തിരക്കുകളിലാണു.അമ്മയുമായി പിണങ്ങി പോയതിനു ശേഷം അദ്ധേഹം യക്ഷിയും ഞാനും എന്ന ചിത്രത്തിലഭിനയിച്ചു.ആ ചിത്രത്തിലഭിനയിച്ചതിന്റെ പേരില്‍ അവഗണനയേറ്റു വാങ്ങേണ്ടി വന്ന അമ്മയുടെ മക്കളായ ക്യാപ്റ്റനും സ്ഫടികവും ഇപ്പോള്‍ തിലക്നേയും ഒറ്റപെടുത്തി അമ്മയോട് ഇണക്കം കൂടി നല്ല വേഷങ്ങള്‍ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ്.തിലകന്‍ ചേട്ടന്റെ മുഖ്യ കൂട്ടുകാരന്‍ സംവിധായകന്‍ വിനയനാണ്.യക്ഷിയും ഞാനും എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലും അതിനു ശേഷമായി സ്വതന്ത്ര സമര സേനാനിയുടെ കഥ പറയുന്ന ചിത്രത്തിലും തിലകനു വേണ്ടി മികച്ച കഥാപാത്രമാണു നീക്കി വെച്ചിട്ടുള്ളത്.കൂടാതെ വിനയനും തിലകനും ചേര്‍ന്നു നാടക ട്രൂപ്പും ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്.തിലകന്‍ സംവിധാനം ചെയ്തഭിനയിച്ച "ഇതോ ദൈവത്തിന്റെ സ്വന്തം നാട്" എന്ന നാടകം അക്ഷര ഗ്രാമീണവേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച അരങ്ങേറുകയുണ്ടായി.നാടകത്തിലെ മുഖ്യകഥാപാത്രമായ സൂര്യനാരായണന്‍ എന്ന സ്വതന്ത്രസമരസേനാനിയെയാണു തിലകന്‍ അരങ്ങില്‍ അവതരിപ്പിച്ചത്.നാടകത്തില്‍ നിന്നും സിനിമയിലെത്തിയ തിലകന്റെ രണ്ടാമൂഴത്തില്‍ അദ്ധേഹം നാടകരംഗത്തും സജീവമാകാനാണു തീരുമാനിച്ചിട്ടുള്ളത്.


പത്മശ്രീ തിലകന്റെതായി റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രം അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമയാണ്.സിനിമയിലഭിനഭിനയിക്കാന്‍ അമ്മയുടെയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഫെഫ്കയുടെയോ അനുമതി ആവശ്യമില്ലെന്നു തെളിയിച്ചു കൊണ്ടാണു ഈ സിനിമ ഷൂട്ടിംഗ് ആരംഭിച്ചത്,ദരിദ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ്‍ ഈ ചിത്രമൊരുങ്ങിയതു.സംവിധായകന്‍ അലിഅക്ബര്‍ തന്നെയാണു ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതും ,അലിഅക്ബറിന്റെ ഭാര്യ ലൂസിയമ്മയും സംഗീതസംവിധാനം മകള്‍ അലീനയുമാണു നിര്‍വഹിച്ചിട്ടുള്ളത്.സംഭാഷണമില്ലാതെ ഒരു സിനിമയില്‍ ഭാവപ്രകടനങ്ങള്‍ കൊണ്ടു മാത്രം അഭിനയിക്കാന്‍ എല്ലാ നടന്മാരെയും വെല്ലുവിളിക്കുന്നുവെന്നും തന്നെ തകര്‍ക്കാന്‍ അമ്മ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും തിലകന്‍ ചിത്രത്തിന്റെ പൂജാവേളയില്‍ പറഞ്ഞിരുന്നു.ഒരു പാട് പ്രതിബന്ദങ്ങള്‍ക്കിടയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ "അച്ഛന്‍"എന്ന ചിത്രം പ്രദര്‍ശിപ്പിക്കാമെന്നേറ്റിരുന്ന തിയേറ്റര്‍ അധിക്രിതര്‍ പ്രദര്‍ശനം നിഷേധിക്കുകയാണുണ്ടായതു.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ താനും കുടുമ്പവും മരണം വരെ ഉപവാസം നടത്തുമെന്നും അലിഅക്ബര്‍ പ്രഖ്യാപിച്ചിരുന്നു .ഈ സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു. ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന്‍ റിലീസ് ചെയ്യുന്നത്.തിയേറ്റര്‍ ലഭിച്ചില്ലെങ്കില്‍ കല്ല്യാണമണ്‍ടപങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അലിഅക്ബര്‍ പറഞ്ഞിരുന്നു.നല്ല സിനിമയുടെ അഭാവം മൂലം പ്രേക്ഷകരെ സിനിമാ തിയേറ്ററില്‍ നിന്നകറ്റുകയും ഒരു പാടു സിനിമാതിയേറ്ററുകള്‍ കല്ല്യാണമണ്ടപങ്ങളായി മാറിയ ഈ അവസ്ഥയില്‍ നല്ല സിനിമകള്‍ക്കു വേണ്ടി കല്ല്യാണമണ്ടപങ്ങള്‍ തിയേറ്ററുമായി മാറട്ടെയെന്നു നമുക്കു പ്രത്യാശിക്കാം .എന്തായാലും മലയാളസിനിമയുടെ പെരുന്തച്ചന്‍ അഭിനയിച്ച അച്ഛന്‍ വരികയാണു അമ്മയുടെ സഹായമില്ലാതെ അമ്മയുടെ മക്കളെയെല്ലാം വെല്ലുവിളിച്ചു കൊണ്ട്,കാത്തിരുന്നു കാണാം നമുക്കു ആ അച്ഛനെ!



Saturday, January 1, 2011

HAPPY NEW YEAR MY FRIENDS


ഒടുവില്‍ 2010ഉം കാലയവനികക്കുള്ളിലേക്ക് മറഞ്ഞു പോയി,ആ വര്‍ഷത്തിലെ ഓരോ സമയവും ദിവസവും മാസവും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഇനി ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തും."2010ല്‍ എന്തു സംഭവിച്ചു?" പലതും സംഭവിച്ചു,കേള്‍ക്കാനും കാണാനും അനുഭവിക്കാനും അഭിമാനിക്കാനും ഇഷ്ടപ്പെട്ടി
രുന്നതും ഇഷ്ടപ്പെടാതിരുന്നതുമായ ഏറെ സംഭവങ്ങള്‍.എല്ലാം ഇനി ചരിത്രം."സംഭവിച്ചതെല്ലാം നല്ലതിനു
.സംഭവിക്കാതിരുന്നതും നല്ലതിനു സംഭവിക്കാ
നിരിക്കുന്നതും നല്ലതിന്."ആരോക്കെയോ പറഞ്ഞു പഴകിയ ഈ തത്ത്വങ്ങളില്‍ നമ്മുക്കാശ്വസിക്കാം ,നമ്മുക്കാശംസിക്കാം,നമ്മുക്കാശിക്കാം നല്ല നാളുക
ള്‍ക്കുവേണ്ടി "HAPPY 2011, HAPPY NEW YEAR"

ഒരുപാട് സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ ആശ്ലേഷിച്ചവരാണെല്ലാവരും.രഹസ്യമായും പരസ്യമായും പലരും പല പ്രതിജ്ഞകളെടുത്തിട്ടുണ്ട്.അതില്‍ മുന്‍പന്തിയില്‍ മദ്യപാനികളാണ്.ഒന്നാം തീയതി മുതല്‍ "മദ്യപിക്കില്ല" എന്നെല്ലാ വര്‍ഷവും പ്രതിജ്ഞയെടുക്കുന്ന പോലെ ഈ വര്‍ഷവും പ്രതിജ്ഞയെടുത്തുകാണും.ഒന്നാം തീയതി മദ്യം ലഭിക്കാനുള്ള ഒരു ഇടവുമില്ലാത്തതു കൊണ്ട് കുടിച്ചില്ലെന്നിരിക്കും,രണ്ടാം തീയതി മുതല്‍ വീണ്ടും തുടങ്ങും.അതു പോലെയാവരുത് നമ്മുടെ ഓരോരുത്തരുടേയും പ്രതിജ്ഞകള്‍,ഒന്നാം തീയതി മുതലെങ്കിലും നന്നാവണം,മതപരമായി ജീവിക്കണം,ആഡമ്പരങ്ങള്‍ക്ക് അറുതി വരുത്തണം,സാമ്പത്തിക ഭദ്ധ്രത മെച്ചപ്പെടുത്തണം,മടി കൂടാതെ പഠിക്കണം.സര്‍വമനസ്സാ സ്നേഹം പിടിച്ചുപറ്റണം,നല്ലൊരു കുടുമ്പജീവിതമാരംഭിക്കണം,ഇങ്ങനേയൊക്കെ പ്രതിജ്ഞയെടുത്തവരാണെല്ലാവരും.എന്തായാലും ശുഭാപ്തി വിശ്വാസം കൈവിടാതെ പ്രതിജ്ഞ നിറവേറുന്ന ഒരു ജീവിതമാശംസിക്കുന്നു എല്ലാവര്‍ക്കും.


2010ന്ന വര്‍ഷത്തിന്റെ ആരംഭത്തിലും ഒരു പാട് പേര്‍ ഇത്തരത്തിലുള്ള പ്രതിജ്ഞ്ഞകളെടുത്തു.എന്നിട്ടും എത്ര പേര്‍ക്കു അതനുസരിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചു എന്നു ചോദിച്ചാല്‍ നിരാശ മാത്രമായിരിക്കും മറുപടി,എന്തു കൊണ്ടു സാധിച്ചില്ല,നമ്മുടെ ടൈം ടേബിളില്ലാത്ത ജീവിതം കൊണ്ട്,2011ന്റെ പുത്തം മണമുള്ള കലണ്ടറിലെ കള്ളികളെ പോലെ നമ്മുടെ ഓരോ ദിവസത്തെയും സമയത്തേയും എങ്ങനെ വിനിയോഗിക്കണമെന്നു നാം കള്ളിയിട്ടു വേര്‍തിരിക്കണം.ഇത്ര സമയം എന്തിനെന്തിനു വേണ്ടിയെന്നു. വിദ്യാര്‍ത്ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും ജീവിത വിജയം നേടണമെങ്കില്‍ വ്യക്തമായ ചിട്ട ജീവിതത്തില്‍ അത്യാവശ്യമാണ്.എന്തിനെ കുറിച്ചും മുന്‍വിധിയുള്ള കാഴ്ച്ചപ്പാടുകള്‍ ഉണ്ടായാല്‍ മാത്രമേ സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം ആസ്വധിക്കാന്‍ സാധിക്കൂ.


അക്രമങ്ങളിലൂടെയും അഴിമതിയിലൂടെയുമാണു ഇന്നത്തെ യുവാക്കള്‍ കടന്നു പോകുന്നത്.മതം മനുഷ്യന്റെ നന്മക്കാണെന്നും രാഷ്ട്രീയം ജനത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യാനുമുള്ളതാണെന്നുമുള്ള തിരിച്ചറിവില്ലാതെ പരസ്പരം കടിച്ചു കീറാന്‍ തയ്യാറാണു ഇന്നത്തെ യുവാക്കള്‍.വ്യക്തമായ അറിവില്ലായ്മയാണു ഇതിന്റെ പിന്നിലെ പ്രേരണ.അതു കൊണ്ട് വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും യുവാക്കള്‍ക്കു ഉത്ബോധനവും ഉപദേശവും നല്കാന്‍ നാം തയ്യാറാവണം."ഓരോ വ്യക്തി നന്നായാലേ ഓരോ കുടുംബം നന്നാവൂ ഓരോ കുടുംബം നന്നായാലേ ഓരോ സമൂഹം നന്നാവൂ ഓരോ സമൂഹം നന്നായാലേ ഓരോ നാടു നന്നാവൂ ഓരോ നാടു നന്നാവുന്നതിലൂടെയേ ഈ ലോകം നന്നാക്കാന്‍ സാധിക്കൂ.ഈ ലോകം നന്നായെങ്കിലേ നമുക്ക് സമാധാനവും സന്തോഷവുമുണ്ടാകൂ.ഓരോ മതങ്ങളായാലും നിരീശ്വരവാദമായാല്‍ പോലും അക്രമങ്ങളെയും കൊലപാതകങ്ങളെയും ആരും ന്യായീകരിക്കുന്നില്ല.സത്യമായ ദൈവത്തിനു മുന്നില്‍ ഭൂമിയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങള്‍ക്കു മറുപടി പറയേണ്ടി വരും.


ഓരോ മനുഷ്യന്റേയും ആയുസ്സിലെ വിലപ്പെട്ട ഒരു വര്‍ഷമാണു കഴിഞ്ഞു പോയത്,നാം മരണത്തോട് ഒരു വര്‍ഷം അടുത്തു കഴിഞ്ഞു.മരണത്തിനു പ്രായ ഭേദങ്ങളില്ല,എന്നും നമ്മെ പിടികൂടാം.സുഗമമായ ജീവിതത്തിനും മരണത്തിനും പരലോകവിജയത്തിനും നന്മകള്‍ നിറഞ്ഞ ജീവിതം ജീവിച്ചേ മതിയാകൂ.അല്ലെങ്കില്‍ ദൈവകോപത്തിനു പാത്രമാകേണ്ടി വരും ,പ്രക്രിതിക്ഷോപങ്ങള്‍ക്ക് ഇരയാവെണ്ടിവരും .ഇനിയും ക്രൂരതകള്‍ പ്രവര്‍ത്തിച്ചു ആതമഹത്യ ചെയ്യാതിരിക്കുക.ഇനിയെങ്ങും ബോംബ് സ്ഫോടനമോ സങ്കര്‍ഷങ്ങളോ ഇല്ലാത്ത ശാന്തിയുടെയും സമാധാനത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും ഒരു നല്ല വര്‍ഷം കണികണ്ടുണരാന്‍ 2011 മുഴുവന്‍ സഹായിക്കട്ടെ.


Tuesday, November 2, 2010

സന്തോഷമായീ ഗോപിയേട്ടാ.....സന്തോഷമായി.


സുരേഷ്ഗോപിയെ കുറിച്ചോര്‍ക്കുമ്പോഴേ കണ്ണിലും കാതിലുമോടിയെത്തുന്നത് "പോ പുല്ലെ"എന്ന കമ്മീഷ്ണറിലെ ഡയലോഗാണ്.സുരേഷ്ഗോപി സൂപ്പര്‍സ്റ്റാറായ കമ്മീഷ്ണറിലെ ഈ ഡയലോഗ് പറഞ്ഞതു പോലെയാണു ഒരു ബിഗ്സ്റ്റാര്‍ തന്റെ ബ്രാന്റഡ് റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ അദ്ധേ
ഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.കിം
ഗിലെ കളക്റ്റര്‍ കഥാപാത്രവും കമ്മീഷ്ണറിലെ കമ്മീഷ്ണര്‍ കഥാപാത്രവും ഒരേ സിനിമയില്‍ അവതരിപ്പിക്കാന്‍ രഞ്ജിപണിക്കരും ഷാജികൈലാസും പ്ളാനിട്ടു.കളക്ടര്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടി തയ്യാറായെങ്കിലും കമ്മീഷ്ണര്‍ കഥാപാത്രം അ
വതരിപ്പിക്കാന്‍ സുരേഷ്ഗോപി തയ്യറായില്ല.മമ്മൂട്ടിയുമായു
ള്ള എന്തോ സൌന്ദര്യ പിണക്കമാണു കാരണമെന്നാണ്‍ സിനിമാലോകം പറയുന്നത്.എന്തായാലും സുരേ
ഷ്ഗോപി പിന്‍മാറിയപ്പോള്‍ ആ നറുക്കു വീണത് പ്രിത്വിരാജിനാണ്.അടുത്ത വര്‍ഷത്തെ തന്റെ പ്രധാന പ്രൊജെക്റ്റായി പ്രിത്വി കിംഗ് ആന്റ് കമ്മീഷ്ണര്‍ വെ
ളിപ്പെടുത്തുകയും ചെയ്തിരുന്നു.
കിംഗ് ആന്റ് കമ്മീഷ്ണര്‍ അനൌന്‍സ് ചെയ്തിട്ടു മാസങ്ങളായെങ്കിലും കഴിഞ്ഞ ദിവസമാണതിനൊരു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന തരത്തിലുള്ള ക്ളൈമാക്സുണ്ടായത്.മമ്മൂട്ടിയുമായുള്ള എന്തോ ഒരകല്‍ച്ചയാണു സുരേഷ്ഗോപി തന്റെ ബ്രാന്റഡ് റോള്‍ ബലികഴിക്കാന്‍ മുതിര്‍ന്നത്.ഇതിനുമുമ്പും അദ്ധേഹം ഒരു റോള്‍ ബലികൊടുത്തിരുന്നു .കേരളത്തിന്റെ ആദ്യലോക സിനിമയെന്ന ഖ്യാതിയില്‍ ഇറങ്ങിയ പഴശ്ശിരാജയിലേക്കു സുരേഷ്ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ധേഹം അഭിനയിച്ചില്ല.ആ കഥാപാത്രം ആണ്‍കുട്ടികള്‍ (ശരത്കുമാര്‍)കൊണ്ടു പോ
യി.പഴശ്ശിരാജയില്‍ മമ്മൂട്ടിയേക്കള്‍ ചര്‍ച്ച ചെയ്യപെട്ട കഥാപാത്രമായി മാറി ശരത്കുമാര്‍ അവതരിപ്പിച്ച എടച്ചേന കുങ്കന്‍.അന്നു വന്ന വരവാ ഇപ്പോള്‍ ശരത്കുമാറിന്റെ കയ്യില്‍ എത്രയോ അംഗീകാരങ്ങളും സിനിമകളും എന്തിനു അമ്മയുടെ മെമ്പര്‍ഷിപ്പു വരെ നേടിയെന്നു തോന്നുന്നു അദ്ധേഹം.എ
ന്തായാലും നഷ്ടപ്പെട്ടതു ഗ്ഗോപിയേട്ടനാണു്‌.അതൊരു നഷ്ടമാണെന്നും ഹരിഹരനോടും എം.ടിയോടും ചെയ്തതു തെറ്റാണെന്നും തുറന്നു പറയാന്‍ ഗോപിയേട്ടന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ആ
രാണു കാരണക്കാരന്‍ എന്നു ചോദിച്ചപ്പോള്‍ അയാളുടെ പേരുപറയാതെ അദ്ധേഹത്തെ ഞാനിപ്പോഴും സ്നേഹിക്കുകയും പ്രണയിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നാണു മറുപടി പറഞ്ഞത്.എന്തായാലും കിംഗ് ആന്റ് കമ്മീഷ്ണറില്‍ മമ്മൂട്ടിയോടൊത്ത് അഭിനയിക്കാന്‍ വിസമ്മതിക്കുകയും ആ കഥാപാത്രം ചെയ്യാന്‍ പ്രിത്വിരാജ് മുന്നോട്ട് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കേതാണ്ടൊക്കെ മനസ്സിലായി.

മലയാള സിനിമയില്‍ പൊലീസ് വേഷം ചെയ്യുന്നെങ്കില്‍ അതു സുരേഷ്ഗോപി തന്നെ ചെയ്യണം എന്നാലെ അതിനൊരു പന്ചുണ്ടാകൂ.മേലു
ദ്യോഗസ്ഥര്‍ തൊപ്പിതെറിക്കുമോന്നോ സ്ഥലം മാറ്റുമോയെന്നോ ഭയപ്പെടാത്ത അനീതിക്കെതിരെ പൊരുതുകയും നീതിയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന "തന്തക്കു പിറന്ന" പൊലീസ് വേഷങ്ങളെ മലയാളികള്‍ക്കേറെയിഷ്ടമാണ്.പൊലീസാവാന്‍ ആഗ്രഹിക്കുന്നവരുടെയും പൊലീസുകാരുടെയുമൊക്കെ ഹീറോ ആണു സുരേഷ്ഗോപി അവതരിപ്പിച്ച ഓരോ പൊലീസ് കഥാപാത്രങ്ങളും.ഒരു പൊലീസുദ്യോഗസ്ഥനു വേണ്ട ആകാരവും ചങ്കൂറ്റവുമൊക്കെ പ്രകടമാക്കുന്ന കഥാപാത്രങ്ങളൊക്കെ ചെയ്ത
തു കൊണ്ടാവണം എല്ലാ പ്രേക്ഷകരും സുരേഷ്ഗോപിയെ പൊലീസായി കാണാന്‍ ആഗ്രഹിച്ചതും അദ്ധേഹം ടൈപ് ചെയ്യപ്പെട്ടതും. അങ്ങനെയുള്ള സുരേഷ്ഗോപിയെ അദ്ധേഹം ചെയ്ത കഥാപാത്രത്തില്‍ നിന്നു മാറി നിന്നാല്‍ ശരിയാവില്ലെന്നു പ്രേക്ഷകര്‍ക്കുമറിയാം കിംഗ് ആന്റ് കമ്മീഷ്ണറിന്റെ അണിയറക്കാര്‍ക്കുമറിയാം.അതു കൊണ്ടായിരിക്കണം ഒടുവില്‍ സുരേഷ്ഗോപിയെ തന്നെ ആ സിനിമയിലേക്കു വീണ്ടും വീണ്ടും ക്ഷണിച്ചതും.മമ്മൂട്ടിയുടെ കള
ക്ടറോട് കിടപിടിക്കുന്ന കമ്മീഷ്ണര്‍ കഥാപാത്രം സുരേഷ്ഗോപിയോട് തന്നെ ചെയ്യണമെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കാനും സിനിമയുടെ അണിയറക്കാര്‍ അദ്ധേഹത്തെ ക്ഷണിക്കാനും കാരണം .മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ പുകഞ്ഞിരുന്ന കാര്യങ്ങള്‍ മലയാള സിനിമയുടെ നന്മക്കു വേണ്ടി
ഇവിടെ പൊട്ടി മഴവില്ലു വിരിയട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടൂ പോവാന്‍ തുനിഞ്ഞപ്പോള്‍ ഒടുവില്‍ സുരേഷ്ഗോപിയെത്തി ഞാന്‍ തന്നെ ക
മ്മീഷ്ണറെന്നും പറഞ്ഞു.അതു തന്നെയാ പ്രേക്ഷകരും ആഗ്രഹിച്ച
തു കിംഗ് മമ്മൂട്ടിയാണെങ്കില്‍ കമ്മീഷ്ണര്‍ ഗോപിയേട്ടന്‍ തന്നെയാവണം
.സന്തോഷമായി ഗോപിയേട്ടാ...സന്തോഷമായി

Sunday, September 26, 2010

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല സത്യം































"മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല"ശരിയാ,ഹെന്‍്‌റി പറയുന്നതിലും കാര്യമുണ്ട്.30വര്‍ഷത്തിലേറെയായി 350ളം ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയുടെ സിനിമകള്‍ കണ്ടാല്‍ നമുക്കും മനസ്സിലാകും മമ്മൂട്ടിക്കു അഭിനയമറിയില്ലെന്നു.ഇതു പറയുന്നതു കൊണ്ട് പലര്‍ക്കും എന്നോട് ദേശ്യം തോന്നാം.പേരില്‍ തന്നെ അനേക വിശേഷണമുള്ള പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിക്കു അഭിനയിക്കാനറിയാതെയാണൊ 3 ദേശീയ അവാര്‍ഡും 8 സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചത്.ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ നിങ്ങളെന്നോട് ചോദിച്ചേക്കാം ,അതൊന്നുമെനിക്കറിയില്ല അതൊക്കെ ദേശീയ അവാര്‍ഡ് ജൂറികളോട് ചെന്നു ചോദിക്കണം അഭിനയം കണ്ടിട്ടു മാത്രമല്ലല്ലോ അവരൊന്നും അവാര്‍ഡ് നല്കുന്നത്.പക്ഷെ സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ അത്രമാത്രം മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടിരിക്കുകയല്ലെ ഇന്നു സിനിമാ സംവിധായകരും നിര്‍മാതാക്കളുമെല്ലാം.എന്റെ ഈ അഭിപ്രായം കൂടി കേട്ടാല്‍ മമ്മൂട്ടി എങ്ങനെയാണാവോ പ്രതികരിക്കുക എന്നെനിക്കറിയില്ല.എന്നാലും അദ്ധേഹത്തിനു സത്യം പറഞ്ഞാല്‍ മനസ്സിലാകും എന്നാണെന്റെ വിശ്വാസം .കാരണം അദ്ധേഹം ഒരു മാന്യനാണ്.ഇല്ലെങ്കില്‍ എന്നു പണി കിട്ടിയേനെ വിനയനും ഹെന്‍്‌റിക്കുമൊക്കെ അദ്ധേഹത്തിന്റെ ഒരു മൂളല്‍ മതി ലോകമെമ്പാടുമുള്ള ഫാന്‍സൊന്നിളകാന്‍ .അദ്ധേഹം ഇതു പോലെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായല്ലോ അതു കൊണ്ട് എന്റെ വിമര്‍ശനവും അത്തരത്തിലേ എടുക്കൂ എന്നു ഞാന്‍ കരുതുന്നു.വിഡ്ഡികളോടുള്ള മറുപടി മൌനമാണല്ലോ ഉചിതം അതു കൊണ്ടായിരിക്കാന്‍ മമ്മൂട്ടി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാത്തത്.ചാഞ്ഞു കിടക്കുന്ന മരത്തിലാര്‍ക്കും കേറാമല്ലോ എന്നും നീയുമൊരു വിഡ്ഡിയാണു എന്നൊക്കെ നിങ്ങള്‍ കരുതിയേക്കാം എന്നാലും എനിക്കു തോന്നുന്നതു ഞാന്‍ പറയും.

അഭിനയത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം അഭിനയമെന്തെന്നറിയണം,എന്തിലഭിനയിക്കുന്നു എന്നറിയണം,സിനിമയെന്തെന്നറിയണം.ജീവിതകഥകളുടെ അല്ലെങ്കില്‍ ജീവിതയാഥാര്‍ത്യങ്ങളുടെ അനുകരണമാണു സിനിമ.ഒരു കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥപാത്രത്തിനു അഭിനേതാവിന്റെ മാനറിസങ്ങള്‍ നല്കാം എന്നാല്‍ ഒരു ചരിത്രം സിനിമയാക്കുമ്പോള്‍ അതിലെ ചരിത്രപുരുഷന്റെ മാനറിസങ്ങള്‍ അഭിനേതാവ് അവതരിപ്പിക്കേണ്ടി വരും .ആ ചരിത്രപുരുഷനോ കഥാപാത്രമോ ഒക്കെ ആയി അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരു നടനല്ല സിനിമയില്‍ പ്രതിനിധാനം ചെയ്യേണ്ടതു. ശരീരം കൊണ്ടും മനസ്സു കൊണ്ടും വാചകം കൊണ്ടും വേഷം കൊണ്ടും ഒരു നടന്‍ സിനിമയിലെ കഥാപാത്രമോ ചരിത്രപുരുഷനോ ഒക്കെ ആയി മാറുന്നിടത്താണു ഒരു നടന്റെ വിജയം.എന്നാല്‍ അതു ഇന്ന നടനിന്നയാളെ അവതരിപ്പിക്കുന്നുവെന്നു പ്രേക്ഷകര്‍ക്കു തോന്നാത്തവിധം അവതരിപ്പിക്കാന്‍ സധിക്കണം.അങ്ങനെയല്ല അഭിനയമെങ്കില്‍ അതു വെറും അനുകരണമെന്നേ പറയാനാകൂ.അനുകരണമാണു അഭിനയമെങ്കില്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ ഏറ്റവും നല്ല അഭിനേതാക്കള്‍ കൊചിന്‍ കലാഭവനടങ്ങുന്ന ട്ട്രൂപ്പിലെ മിമിക്രികാരാണെന്നു പറയേണ്ടിവരും.ഇവിടെയാണു ഹെന്‍്‌റിയടങ്ങുന്ന വിമര്‍ശകര്‍ പറയുന്ന മമ്മൂട്ടിക്കു അഭിനയമറിയില്ല എന്ന വസ്തുത നമുക്കു മനസ്സിലാകുന്നത്.കാരണം മമ്മൂട്ടിക്കു ലഭിച്ച കഥപാത്രങ്ങളില്‍ എവിടെയാണു മമ്മൂട്ടി അഭിനയിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുക.

മമ്മൂട്ടി ജീവിക്കുകയല്ലെ 30 വര്‍ഷങ്ങളായി മലയാള സിനിമക്കകത്തും പുറത്തും.വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ അത്മകഥ സിനിമയാക്കി അതില്‍ മുഹമ്മദ് ബഷീറായി ജീവിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ
പോലും പ്രശംസ പിടിച്ചുപറ്റിയ നടനാണു മമ്മൂട്ടി.പിന്നെ എത്രയെത്ര ചരിത്രങ്ങളിലെയും കഥകളിലെയും മനുഷ്യര്‍ക്കും കഥാപാത്രങ്ങള്‍ക്കും മമ്മൂട്ടി ജീവന്‍ നല്കി.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ അംബേദ്കറെ അവിസ്മരണീയമാക്കി ഗുജറാത്തികളെ കൊണ്ട് ഞങ്ങളുടെ മകനെന്നു വിളിപ്പിച്ചില്ലെ,വടക്കന്‍പാട്ടുകളില്‍ ചതിയന്റെ മുദ്രകുത്തപ്പെട്ടുപോയ ചന്തു ചതിയനല്ലെന്നു നമുക്കു തെളിയിച്ചു തന്നില്ലെ.കുടുമ്പത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ജീവിച്ചു അവസാനം സ്വന്തമായൊന്നുമില്ലാതെ വീട്ടുപടിയിറങ്ങേണ്ടിവന്ന രാഘവന്‍ നായരെന്ന കാരണവരായി നമ്മെ നൊമ്പരപ്പെടുത്തിയില്ലെ,പാരമ്പര്യത്തിന്റെ പേരില്‍ ഭ്രാന്തനല്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടി വരികയും അമ്മയുടെ കയ്യില്‍ നിന്നു വിഷം കുഴച്ചചോറുരുള വാങ്ങിതിന്ന ബാലന്‍മാഷ് നമ്മെ കന്നീരണിയിച്ചില്ലെ.സങ്കടം സഹിക്കവയ്യാതെ സങ്കടത്തിന്‍ ആശ്വാസം ലഭിക്കാന്‍ കടലിലേക്കു വള്ളം തുഴഞ്ഞുപോയ അച്ചൂട്ടിയെന്ന അരയനെ നാം കാത്തിരുന്നില്ലെ,കേരളസിംഹം പഴശിരാജാ ഭീരുവായി ആത്മഹത്യ ചെയ്തതല്ല ധീരനായി പൊരുതി മരിച്ചതാണെന്നു നമുക്കു ചരിത്രം തിരുത്തി തന്നില്ലെ,സ്ത്രീലമ്പടന്മാരായ അഹമദാജിയെയും ഭാസ്കരപട്ടേലരേയും നാമേറെ വെറുക്കുമ്പോഴും മമ്മൂട്ടിയെ സ്നേഹിക്കുക തന്നെയല്ലെ.അഹങ്കാരിയെന്നും താന്തോന്നിയെന്നും മമ്മൂട്ടിയെ വിളിക്കുമ്പോഴും മമ്മൂട്ടി മലയാളിയുടെ സ്വകാര്യമായ അഹങ്കാരം തന്നെയല്ലെ?കുട്ടിസ്രാങ്കു കാണുക പോലും ചെയ്യാതെ കുട്ടിസ്രാങ്കെങ്ങിനെ മരിക്കുന്നു എന്നറിയാന്‍ നമുക്കിപ്പോഴും ആകാംഷയില്ലെ,ശരിയാണു മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല അദ്ധേഹം ജീവിക്കുകയല്ലെ പല പല കഥാപാത്രങ്ങളായും ചരിത്രപുരുഷന്മാരായും.ഇതു പോലെ എത്രയെത്ര സിനിമകളിലെ കഥാപാത്രങ്ങള്‍.

മമ്മൂട്ടിയേക്കാള്‍ കീര്‍ത്തിയില്ലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ക്ക്.കേരളത്തില്‍ ഒരു അക്രമം നടന്നു തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ മലയാളി ഏറ്റുപിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് "കേസ് സി.ബി.ഐ അന്വേക്ഷിക്കുക'എന്നു കേരളക്കരയെയും സി.ബി.ഐയെയും ഇത്ര വിശ്വാസം വരുത്തിയ ചിത്രം ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ലെ?ദി കിംഗിലൂടെ കലക്ടറായി വന്നു ഒരു കലക്ടറുടെ ബാധ്യതകളെന്തെന്നു നമ്മുക്കു പരിജയപ്പെടുത്തി തന്നതു മമ്മൂട്ടിയല്ലെ?മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്ന ഹെന്‍്‌റിയുടെ യവനിക കേരളത്തിലെ പൊലീസ് ട്രെയിനിംഗ് സെന്ററില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടെന്നു ഒരു ഡി.ജീ.പ്പി മുമ്പൊരിക്കല്‍ പറയുകയുണ്ടായി. അംബേദ്കറും ബഷീറും അഹമദാജിയും ദാദാസാഹിബും ഭാസ്കരപട്ടേലരും മാടയും ചന്തുവും ബാലന്‍മാഷും രാഘവന്‍നായരും സേതുരാമയ്യരും ഡാനിയും പഴശിരാജയും രാജമാണിക്യവും കുട്ടിസ്രാങ്കും തുടങ്ങി നീളുന്ന ചരിത്രപുരുഷന്മാരെയും കഥപാത്രങ്ങളെയും ഇന്നും എന്നും നമ്മുടെ മനസ്സില്‍ നില്ക്കത്തക്കരീതിയില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും വസ്ത്രധാരണ കൊണ്ടും ഭാഷ കൊണ്ടും ശൈലി കൊണ്ടും ആംഗ്യം കൊണ്ടും എന്തിനു മുടിനാരിഴകള്‍ കൊണ്ടു പോലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തിരശീലയില്‍ ജീവനുള്ളതും അവിസ്മരണീയമാക്കുന്നതുമായ മമ്മൂട്ടി എങ്ങനെയാണ്‍ അഭിനയിക്കുകയാണെന്നു പറയുക.അദ്ധേഹം ജീവിക്കുകയല്ലെ ചെയ്യുന്നത്.വാണിജ്യ സിനിമയിലും കലാമൂല്യസിനിമകളിലും ഒരേ ജീവിക്കുകയാണദ്ധേഹം.രാജമാണിക്യവും പ്രാന്‍ചിയേട്ടനും വരേയുള്ള സിനിമക്കു പോലും അദ്ധേഹം പോത്തുവ്യാപാരിയായും ത്രിശൂര്‍ക്കാരനായും ജീവിക്കുകയാണ്.അതു കൊണ്ട് മമ്മൂട്ടിക്കു അഭിനയിക്കാനറിയും എന്നു പറയുന്നതിനോട് എനിക്കും യോജിപ്പില്ല.അദ്ധേഹം ജീവിക്കുകയല്ലെ മലയാള സിനിമയിലൂടെ അകത്തും പുറത്തും ഉടനീളം.

Friday, February 5, 2010

ആണ്‍കിളിയുടെ താരാട്ട് നിലച്ചു

















ആ അണ്‍കിളിയുടെ താരാട്ട് നിലച്ചു,മലയാളത്തിന്റെ ചിരി മാഞ്ഞു പോയി.സത്യന്,നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം,ദിലീപ്,തുടങ്ങി പ്രിത്വിരാജ് വരേയുള്ള മുന്നു പതിറ്റാണ്ട് കാലത്തെ സൂപ്പര്‍ താരങ്ങളുടെ സഹനടനും സഹപ്രവര്‍ത്തകനുമായിരുന്ന കൊചിന്‍ ഹനീഫ നമ്മെ വിട്ടുപോയി.വര്‍ഷങ്ങള്ക്കു മുമ്പെ ക്രൂരതയുടെ പര്യായമായി നമ്മെ കൊണ്ട് ഒരു പാട് വെറുപ്പിച്ചു,.കുടുമ്പബന്ധങ്ങളുടെ കഥകള്‍ പറഞ്ഞും നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ചും നമ്മളെ കൊണ്ടേറെ ചിന്തിപ്പിച്ചു,മനസ്സില്‍ നന്മയും ഭയവും നിറഞ്ഞു നില്ക്കുന്ന ചട്ടമ്പിയായും കാര്യസ്ഥനായും നമ്മെ ഒരു പാട് ചിരിപ്പിച്ചു.നായക കഥപാത്രങ്ങളൊന്നും കെട്ടിയാടാതെ സൂപ്പര്‍ താരപദവി എന്ന അലങ്കരമില്ലാതെയും സിനിമയില്‍ അഭിനയിക്കാനറിയുകയും ജീവിതത്തില്‍ അഭിനയമെന്തെന്നറിയാത്ത മലയാളി പ്രേക്ഷകരുടെ ഒരു കുടുമ്പസുഹ്രുത്തും സ്വന്തം കുടുമ്പത്തിന്റെ പുക്കാക്കയും സിനിമാപ്രവര്‍ത്തകരുടെ സ്നേഹനിധിയായ ഹനീഫിക്കയുമൊക്കെയായ കൊചിന്‍ഹനീഫ ഒരു വാക്കുപോലും പറയാതെ പിരിഞ്ഞു പോയി നമ്മെ ഒരു പാട് കരയിപ്പിച്ചു.ജീവിതത്തിലും സിനിമയിലും ഒരു വത്സല്യനിധിയായിരുന്ന ഹനീഫ ഓരോ മനുഷ്യര്‍ക്കും ഒരു മാത്രുകാപുരുഷനാണ്.മാപ്പിളപ്പാട്ട് പാടുകയും പാട്ടിനെ ഇഷ്ടപെടുകയും ചെയ്തിരുന്ന ഹനീഫയുടെ
"കോഴിക്കോട്ടങ്ങാടീലെ കോഴുള്ള തറവാട്ടിലെ കോഴിപ്പാത്തുമ്മാനെ കാണുന്നില്ല നേരം വെളുത്തപ്പൊ കാണുന്നില്ല"എന്ന് ദുബായിയിലെ ഒരു സ്റ്റേജ് പ്രൊഗ്രാമില്‍ പാടിയ പാട്ടാണു കാതില്‍ വന്നടിച്ചു കൊണ്ടിരിക്കുന്നത്.
ജീവിതമൂല്യങ്ങളറിയുന്ന മനുഷ്യനായിട്ടും മന്ടന്‍ കഥാപാത്രങ്ങളിലൂടെ നമ്മെ ചിരീപ്പിച്ച അ അചിരിയാണു മാഞ്ഞുപോയത്.ഇനിയൊരു ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ കൊചിന്‍ ഹനീഫയില്ലല്ലോ എന്ന സങ്കടമാണു ഓരോരുത്തര്‍ക്കും.സിനിമയിലും ജീവിതത്തിലും സ്നേഹവും നര്‍മ്മവും കാത്തു സൂക്ഷിച്ചിരുന്ന മനുഷ്യനായിരുന്നു ഹനീഫ.അതു കൊണ്ടാണു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നടനും ലഭിക്കാത്തത്ര ആദരാഞ്ജലികള്‍ ഹനീഫയുടെ നാടും വീടും ഏറ്റുവാങ്ങിയത്.മമ്മൂട്ടി മുതല്‍ ഏതൊരു കുട്ടി വരേയും കരയുന്ന നിമിഷങ്ങളാണു കഴിഞ്ഞു പോയതു.35 വര്‍ഷത്തോളം നീളുന്ന സിനിമാ ജീവിതത്തിനിടയില്‍ ഒരു കലാകാരനെ പിന്തുടര്‍ന്നേക്കാവുന്ന അഭ്യൂഹങ്ങളോ ഒന്നും ഈ നടനെ പിന്തുടര്‍ന്നിട്ടില്ല.
വെറുമൊരു മലയാളി താരം ഉയരുന്നതിനേക്കാല്‍ ഏറെ ഉയര്‍ന്നു പറന്ന നടനാണു ഹനീഫ കമലഹാസന്‍,രജനികാന്ത്,ശിവാജിഗണേഷന്‍,തുടങുന്ന വമ്പന്‍ താരങളോടൊത്തു അഭിനയിക്കാനും കഴിഞ്ഞു,കമലഹാസന്‍ ഡൈഞറസ് ആക്റ്റര്‍ എന്നാണു ഹനീഫയെ വിശേഷിപ്പിച്ചിരുന്നത്.കരുണാനിധിയോട് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു,കരുണാനിധിയയുടെ കുടുമ്പ സുഹ്രുത്തു കൂടിയായിരുന്ന ഹനീഫയോട് അദ്ധേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ എം ജി ആറിനു ശേഷം ഇവിടെ ഇരിക്കുന്ന രണ്ടാമത്തെ മലയാളിയാണു നിങ്ങള്‍ എന്നു പ്രശംസിച്ചതു നാമോര്‍ക്കുന്നു.നീണ്ട കാലത്തെ അഭിനയജീവിതത്തില്‍ അര്‍ഹതയുണ്ടായിട്ടു പോലും അധികം അവാര്‍ഡുകളൊന്നും അദ്ധേഹത്തെ തേടിയെത്തിയിരുന്നില്ല.അവര്ടുകള്ക്കു മേലെ ജനപ്രീതിയുള്ള സര്‍വമനസ്സ അമ്ഗീഗ്രിതനായ മനുഷ്യനായിരുന്നു ഹനീഫ.ഹനീഫയുടെ വിടവാങ്ങള്‍ മലയാളസിനിമക്കും സിനിമാപ്രവര്‍ത്തകര്‍ക്കും വലിയൊരു നഷ്ടമാണ്.സാധിക്കാവുന്നതെല്ലാം നേടിയെടുത്തു എന്നു ഹനീഫ ആഷ്വസിക്കുമ്പോഴും 56ആം വയസ്സില്‍ ആറ്റുനോറ്റുണ്ടായ സഫക്കും മര്‍വക്കും താങ്ങും തണലുമായി ഇനിയാരുണ്ടാകും എന്ന ആശങ്ക മാത്രമായിരിക്കും ഹനീഫയുടെ സങ്കടം.
നല്ല മനുഷ്യരെ ദൈവം പെട്ടെന്നു വിളിക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.ആ വിളി കേട്ടു പോയ ഹനീഫ മരിച്ചെന്നു വിശ്വസിക്കാന്‍ മലയാളികള്‍ക്കാവില്ല.അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ എന്നും കൊചിന്‍ഹനീഫ അമരനായി നില്ക്കും.